ഇന്‍സ്റ്റഗ്രാം റീല്‍ എടുക്കാനായി 100 അടി ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയ 18 കാരന് മുങ്ങിമരിച്ചു. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് ദാരുണമായ സംഭവം. തിങ്കളാഴ്ച വൈകുന്നേരമാണ് തൗസിഫ് എന്ന പയ്യന് 100 അടിയോളം ഉയരത്തില്‍ നിന്ന് ക്വാറി തടാകത്തിലേക്ക് ചാടിയത്. വെള്ളത്തില്‍ ചാടിയ യുവാവ് ഉടനെ തന്നെ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സുഹൃത്തുക്കള്‍ നാട്ടുകാരെയും പൊലിസിനെയും വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ യുവാവിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ […]Read More
dailyvartha.com
21 May 2024
അമേരിക്കയിലെ ജോർജിയയിൽ അമിത വേഗതയിലെത്തിയ കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടുന്നുവെന്നും അമിത വേഗതയായിരിക്കാം കാറപകടത്തിന് കാരണമെന്നും അൽഫാരെറ്റ പൊലീസ് പറഞ്ഞു. മെയ് 14-ന് ജോർജിയയിലെ അൽഫാരെറ്റയിൽ മാക്സ്വെൽ റോഡിന് സമീപത്താണ് അപകടമുണ്ടായത്. അൽഫാരെറ്റ ഹൈസ്കൂളിലും ജോർജിയ സർവകലാശാലയിലും പഠിച്ചിരുന്ന അഞ്ച് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അഞ്ചു പേരും18 വയസ് പ്രായമുള്ളവരാണ്. അൽഫാരെറ്റ ഹൈസ്കൂളിലെ സീനിയർ വിദ്യാർഥിയായ ആര്യൻ ജോഷി, […]Read More
dailyvartha.com
21 May 2024
രാമേശ്വരം കഫെ സ്ഫോടനക്കേസിൽ തമിഴ്നാട് കോയമ്പത്തൂരിൽ എൻഐഎ റെയ്ഡ്. രണ്ട് ഡോക്ടർമാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിൽ പ്രാക്ടീസ് ചെയ്യുന്ന ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നിവരുടെ സായ്ബാബ റോഡിലെ വീടുകളിലാണ് പരിശോധന. ആന്ധ്രാപ്രദേശിലെ പരിശോധനയിൽ ഒരാൾ കസ്റ്റഡിയിലായി. അനന്ത്പുർ ജില്ലയിൽ നിന്ന് റായ്ദുർഗ സ്വദേശി സുഹൈലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണും ഹാർഡ് ഡിസ്കും എൻഐഎ പിടിച്ചെടുത്തു. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. ബെംഗളുരുവിൽ കഴിഞ്ഞ വർഷം […]Read More
dailyvartha.com
20 May 2024
വർക്കലയിൽ കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന എട്ട് കിലോയോളം വരുന്ന കഞ്ചാവാണ് വർക്കല എക്സൈസ് പിടികൂടിയത്. സംഭവത്തിൽ ചെമ്മരുതി സ്വദേശികളായ അനി, രാജേന്ദ്രൻ, ജനതാമുക്ക് സ്വദേശി സതീഷ് എന്നിവർ പിടിയിലായി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് തിങ്കഴാഴ്ച രാവിലെ വർക്കല എക്സൈസിൻ്റെ നേതൃത്വത്തിൽ പ്രതികളെയും കഞ്ചാവും പിടികൂടുന്നത്. അനിയുടെ നിർദ്ദേശപ്രകാരം രാജേന്ദ്രൻ ആന്ധ്രയിൽ പോവുകയും കഞ്ചാവ് വാങ്ങിയ ശേഷം പൂനയിൽ നിന്നും […]Read More
dailyvartha.com
20 May 2024
രാജ്യത്ത് ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ്. രാഹുല്‍ ഗാന്ധി, രാജ്നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. എട്ട് സംസ്ഥാനങ്ങളില്‍ നിന്നും 49 മണ്ഡലങ്ങളിലെ 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ബിഹാര്‍ (5), ജമ്മു ആന്‍ഡ് കശ്മീര്‍ (1), ലഡാക്ക് (1), ജാര്‍ഖണ്ഡ് (4), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തര്‍ പ്രദേശ് (14), പശ്ചിമ ബംഗാള്‍ (7) എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. […]Read More
dailyvartha.com
20 May 2024
ചെന്നൈയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും താഴേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ സ്വദേശിയായ വെങ്കിടെഷിന്റെ ഭാര്യ രമ്യ(33) ആണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്. ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ് കുഞ്ഞ് അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നും താഴേക്ക് വീണ സംഭവം വലിയ രീതിയിൽ ചർച്ച ആയിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെട്ടതിനാൽ രമ്യ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ മാസം 28 ന് ആണ് സംഭവം നടക്കുന്നത്. തിരുമുല്ലവയലിലുള്ള […]Read More
dailyvartha.com
19 May 2024
ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം. ബി.ജെ.പി ആസ്ഥാനത്തേക്ക് എഎപി മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷ. ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചു. ഐടിഒയിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ആസ്ഥാനത്തിനു മുന്നില്‍ കേന്ദ്രസേനയെ വിന്യസിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് എത്തിയിട്ടുണ്ട്. എഎപി മന്ത്രിമാരും അദ്ദേഹത്തിനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കും. പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത്, ഡിഡിയു മാര്‍ഗ്, ഐപി മാര്‍ഗ്, മിന്റോ റോഡ്, വികാസ് മാര്‍ഗ് എന്നീ റോഡുകള്‍ അടയ്ക്കുമെന്ന് ഡല്‍ഹി ട്രാഫിക് […]Read More
dailyvartha.com
19 May 2024
കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. കശ്മീരിലെ ബാരാമുല്ല നിയോജകമണ്ഡലത്തിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ ബാരമുല്ല ഷോപിയാന്‍ ജില്ലയിലെ ഹീര്‍പോരയില്‍ മുന്‍ ഗ്രാമമുഖ്യന് കൊല്ലപ്പെട്ടു. ബി.ജെ.പി നേതാവാണ് ഇയാള്‍. ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം.ഐജാസ് അഹമ്മദാണ് വെടിയേറ്റ് മരിച്ചത്. ഐജാസിന്റെ ഷോപിയാന്‍ ജില്ലയിലെ ഹീര്‍പോരയിലെ വീടിനുള്ളില്‍ കടന്നുകയറിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ജയ്പൂര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ജയ്പൂര്‍ സ്വദേശിനിയായ ഫര്‍ഹയ്ക്കും ഭാര്യ തബ്രേസിനും നേരെ അനന്ത്നാഗിലെ യന്നാറില്‍ വെച്ച് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും […]Read More
dailyvartha.com
18 May 2024
ഭാര്യയെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊന്നതിനു ശേഷം ഭര്‍ത്താവ് ജീവനൊടുക്കി.ആത്മഹത്യക്ക് മുന്‍പ് യുവാവ് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. ഇറ്റാഹ് സ്വദേശികളായ ദമ്പതികള്‍ ഗസിയാബാദിലാണ് താമസം. ഭര്‍ത്താവിന് ലോണിയിലാണ് ജോലി. ഭാര്യയ്ക്ക് നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിലും. ഭാര്യ ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ തര്‍ക്കമുണ്ടായതായാണ് റിപ്പോര്‍ട്ട്. വീട്ടുതര്ക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ സംശയം. ഷാള്‍ ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തെ മടിയിലിരുത്തി സെല്‍ഫിയെടുത്ത് ബന്ധുക്കള്‍ക്ക് […]Read More
dailyvartha.com
17 May 2024
ഇന്ത്യൻ ഉത്പന്നങ്ങളായ എംഡിഎച്ച്, എവറസ്റ്റ് എന്നീ കറി മസാലകളിൽ എഥിലീൻ ഓക്സൈഡിൻ്റെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഈ ഉത്പന്നങ്ങൾ നിരോധിച്ച് നേപ്പാൾ. ബ്രിട്ടൻ, സിംഗപ്പൂർ, ഹോങ്കോങ്ങ് എന്നിവയ്ക്ക് പിന്നാലെയാണ് നേപ്പാളുഇന്റെ നിരോധനം വന്നിരിക്കുന്നത്. നേപ്പാളിലെ ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി കൺട്രോൾ വകുപ്പ് രണ്ട് ഇന്ത്യൻ സുഗന്ധവ്യഞ്ജന ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ പരിശോധിക്കുന്നതായും അവയുടെ ഇറക്കുമതിയും ഉപഭോഗവും വിൽപ്പനയും നിരോധിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്തു. എവറസ്റ്റ്, എംഡിഎച്ച് ബ്രാൻഡ് സുഗന്ധവ്യഞ്ജനങ്ങൾ നേപ്പാളിൽ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. ഈ ഉത്പന്നങ്ങളിൽ […]Read More