Cancel Preloader
Edit Template

Home

Kerala Politics

തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: നിലമ്പൂർ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാജയം പാർട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വർഗീയത, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്. പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് നേടിയാണ്. 2019 മുതൽ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫിന് കൂട്ട്കെട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനി ലേഖനത്തിലാണ് എംവി ​ഗോവിന്ദൻ്റെ വിമർശനം. നിലമ്പൂരിൽ ബിജെപിയുടേയും, എസ്ഡിപിഐയുടേയും

Kerala

സെനറ്റ് ഹാളിലെ ഭാരതാംബ വിവാദം: ഗവർണ്ണറുടെ പരിപാടിയുടെ സംഘടകർക്കെതിരെ നടപടിക്ക് സർവ്വകലാശാല

തിരുവനന്തപുരം: സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ ഗവർണ്ണറുടെ പരിപാടിയുടെ സംഘാടകർക്കെതിരെ നടപടിക്ക് സർവ്വകലാശാല. ശ്രീ പദ്മനാഭ സ്വാമി സേവാ സമിതിക്കെതിരെയാണ് നീക്കം. നിബന്ധന ലംഘിച്ചു എന്നാണ് സർകലാശാലയുടെ വിമർശനം. റദ്ദാക്കിയിട്ടും പരിപാടി തുടർന്നുവെന്ന് സർവകലാശാല വിമർശിച്ചു. നിയമ പരിശോധനക്ക് ശേഷം നടപടിയുമായി മുന്നോട്ട് പോവാനാണ് സർവ്വകലാശാലയുടെ തീരുമാനം. ഇന്നലെ വൈകുന്നേരമാണ് ​ഗവർണറുടെ പരിപാടി നടന്നത്. സ്ഥലത്ത് എസ്എഫ്ഐ-കെഎസ്‍യു പ്രതിഷേധം ശക്തമായിരുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെ ചൊല്ലിയുള്ള പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്.

National World

കേന്ദ്ര സര്‍ക്കാര്‍ ദൗത്യം നിറവേറ്റി ശശി തരൂര്‍

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ദൗത്യം നിറവേറ്റി ശശി തരൂര്‍ എംപി. റഷ്യ സന്ദർശനത്തിനിടെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തെക്കുറിച്ച് ശശി തരൂര്‍ വിശദീകരിച്ചു. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി ശശി തരൂർ ചർച്ച നടത്തി. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം വിശദീകരിച്ചു.  വിഷയത്തിൽ റഷ്യയുടെ പിന്തുണയും ശശി തരൂര്‍ തേടി. റഷ്യൻ വിദേശകാര്യ സമിതി ചെയർമാൻ കോൺസ്റ്റന്‍റിൻ കൊസ ഷേവുമായും തരൂർ ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള

Kerala Weather

മഴ ശക്തമാകും, മണിക്കൂറിൽ 50 കി.മീ വേഗത്തിൽ കാറ്റും, ഓറഞ്ച്, യെല്ലോ അലർട്ടുകൾ

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്കും, 28 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ

Kerala

കൊച്ചിയിൽ റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവം: കാർ ലോറിയിൽ നിന്ന്

കൊച്ചി: കൊച്ചിയിൽ റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാരണം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന തുടരുന്നു. കാർ ലോറിയിൽ നിന്ന് ഇറക്കി ഓടിച്ച ആളുടെ മൊഴി ഇന്നെടുക്കും. കാർ പിന്നിലോട്ട് ഇറക്കിയപ്പോൾ നിയന്ത്രണം നഷ്ടമായെന്ന് എംവിഡി പറയുന്നു. കാറിന്റെ ടയർ പൊട്ടിയിട്ടും പിന്നോട്ട് അതിവേഗം കുതിച്ചു. പിന്നിൽ ഇടിച്ചു നിന്ന കാർ ഓഫ് ആയിരുന്നു. പിന്നീട് സ്റ്റാർട്ട് ആക്കിയപ്പോൾ അതിവേഗം മുന്നോട്ട് കുതിച്ചു പോസ്റ്റിൽ ഇടിച്ച് നിന്നുവെന്നും

Featured News

തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: നിലമ്പൂർ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

സെനറ്റ് ഹാളിലെ ഭാരതാംബ വിവാദം: ഗവർണ്ണറുടെ പരിപാടിയുടെ

തിരുവനന്തപുരം: സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ ഗവർണ്ണറുടെ പരിപാടിയുടെ സംഘാടകർക്കെതിരെ നടപടിക്ക് സർവ്വകലാശാല. ശ്രീ

Top of the month

യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി. എൻഫോഴ്സ്മെന്‍റ് ആർടിഒ ആണ് നടപടിയെടുത്തത്. എൻഫോഴ്സ് മെന്റ് ആർടിഒ ആർ രമണനാണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു. കാറിനുള്ളിൽ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്‍റെ യാത്ര വിവാദമായിരുന്നു. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കി വിശദീകരണം നൽകിയത്. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ യൂട്യൂബര്‍ ‘ചെകുത്താന്‍’ എന്നറിയപ്പെടുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സ് അറസ്റ്റില്‍. പട്ടാള യൂണിഫോമില്‍ മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെയാണ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിന് ചെകുത്താന്‍ അറസ്റ്റിലായത്. താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖിന്റെ പരാതിയിലാണ് തിരുവല്ല പൊലിസ് കേസെടുത്തത്. ആരാധകരുടെ മനസില്‍ വിദ്വേഷം ഉണ്ടാക്കുന്ന പരാമര്‍ശം യുട്യൂബ് ചാനലിലൂടെ നടത്തിയെന്നാണ് കേസ്. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ

കോഴിക്കോട്: നൈറ്റ് പട്രോളിങിനിടെ കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ ആക്രമണം. നടക്കാവ് പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ സിജിത്ത്, സി.പി.ഒമാരായ നവീന്‍, രതീഷ് എന്നിവര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് സംഭവം. നൈറ്റ് പട്രോളിങ് നടത്തുന്നതിനിട സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടതു കണ്ടാണ് പൊലിസ് യുവാക്കളെ ചോദ്യം ചെയ്തത്. ഇതിനിടെ യുവാക്കള്‍ പൊലിസുകാരെ ആക്രമിക്കുകയായിരുന്നു. പിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

കോഴിക്കോട്: മലാപറമ്പിൽനിന്ന് 102.88 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കൊടുവള്ളി പന്നിക്കോട്ടൂർ മൈലാങ്കകര സഫ്താർ ആഷ്മി (31), ബാലുശ്ശേരി മങ്ങാട് അത്തിക്കോട് റഫീഖ് (35) എന്നിവരാണ് പിടിയിലായത്. സിറ്റി നാർകോട്ടിക് അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്കോഡും ടൗൺ അസി. കമീഷണർ അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. നഗരത്തിൽ പല ഭാഗങ്ങളിലും മയക്കുമരുന്ന് ഉപയോഗവും വിൽപനയും വ്യാപകമായതിനാൽ പൊലീസ്

Weekly Top

more news

3 July 2025