കോഴിക്കോട്: വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ 9,10,11 വാര്‍ഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3ാം വാര്‍ഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന താല്‍ക്കാലിക താമസത്തിനുള്ള വാടകയും മരിച്ചവരുടെ നിയമപരമായ അവകാശികള്‍ക്ക് സിഎംഡിആര്‍എഫില്‍ നിന്നുള്ള അധിക എക്‌സ്‌ഗ്രേഷ്യയും ഉള്‍പ്പെടെയുള്ള എല്ലാ ധനാശ്വാസവും ഇവര്‍ക്കും നല്‍കും. ഉരുള്‍പൊട്ടല്‍ബാധിത കുടുംബങ്ങളിലെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പ്രാദേശിക ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതുപോലെ സൗജന്യ റേഷനും അനുവദിക്കും. ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വിലങ്ങാട് ഉരുള്‍പ്പൊട്ടലില്‍ വലിയ […]Read More
Tags :Kozhikode Vilangad landslide
Kerala
വിലങ്ങാട് ഉരുൾപൊട്ടൽ: അശാസ്ത്രീയ നിർമാണം നാശനഷ്ടം ഇരട്ടിച്ചു; നശിച്ചത്
വിലങ്ങാട്: മലയോരത്തെ പിടിച്ചുകുലുക്കിയ ഉരുൾപൊട്ടലിൽ അശാസ്ത്രീയമായ പാലങ്ങളുടെ നിർമാണം നാശനഷ്ടം ഇരട്ടിക്കാനിടയാക്കി. എട്ടു പാലങ്ങളാണ് മേഖലയിൽ തകർന്നത്. നാല് പാലങ്ങൾ പൂർണമായും ഉരുളെടുത്തു. മുച്ചങ്കയം, മഞ്ഞച്ചീളി, വായാട്, വിലങ്ങാട് ടൗൺപാലം, ഉരുട്ടി പാലം അപ്രോച്ച്, മഞ്ഞച്ചീളി ചെറിയചീളി, ഉരുട്ടി മുണ്ടോങ്കണ്ടം അപ്രോച്ച് തുടങ്ങിയ പാലങ്ങളാണ് തകർന്നത്. പാലങ്ങളുടെ ഉയരക്കുറവ്, അപ്രോച്ച് റോഡുകളുടെ അഭാവം, വീതിക്കുറവ് എന്നിവ ഇരച്ചെത്തിയ വെള്ളത്തിന് കടന്നുപോകാൻ കഴിയാതെവന്നതാണ് പാലങ്ങളുടെയും പ്രധാന റോഡുകളുടെതടക്കമുള്ള തകർച്ചക്കിടയാക്കിയത്. വിലങ്ങാട് ടൗണിനോട് ചേർന്ന പാലം ഉയർത്തി അപ്രോച്ച് റോഡ് […]Read More
കോഴിക്കോട്: വിലങ്ങാട് അടിച്ചിപ്പാറ, മഞ്ഞച്ചീളി ഭാഗത്ത് ഉരുൾപൊട്ടി. കുറ്റല്ലൂർ, പന്നിയേരി മേഖലകളിലും ഉരുൾ പൊട്ടലിൽ വ്യാപക നാശം നേരിട്ടു. വിലങ്ങാട് മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴ കരകവിഞ്ഞൊഴുകുകയാണ്. മേഖലകളിൽ വീടുകളിൽ വെള്ളം കയറി. വിലങ്ങാട് ടൗണിൽ കടകളിൽ വെള്ളം കയറി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നാട്ടുകാർ പ്രദേശത്ത് പരിശോധന നടത്തുകയാണ്. വൈദ്യുതി ബന്ധം താറുമാറായി.Read More