കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ
കോഴിക്കോട്: വിലങ്ങാട് അടിച്ചിപ്പാറ, മഞ്ഞച്ചീളി ഭാഗത്ത് ഉരുൾപൊട്ടി. കുറ്റല്ലൂർ, പന്നിയേരി മേഖലകളിലും ഉരുൾ പൊട്ടലിൽ വ്യാപക നാശം നേരിട്ടു. വിലങ്ങാട് മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴ കരകവിഞ്ഞൊഴുകുകയാണ്.
മേഖലകളിൽ വീടുകളിൽ വെള്ളം കയറി. വിലങ്ങാട് ടൗണിൽ കടകളിൽ വെള്ളം കയറി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നാട്ടുകാർ പ്രദേശത്ത് പരിശോധന നടത്തുകയാണ്. വൈദ്യുതി ബന്ധം താറുമാറായി.