Cancel Preloader
Edit Template

എസ്എഫ്‌ഐ പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 9 ലക്ഷം രൂപ തട്ടി

 എസ്എഫ്‌ഐ പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 9 ലക്ഷം രൂപ തട്ടി

എസ്എഫ്‌ഐ പ്രവര്‍ത്തകയായ കോളേജ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍.

പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം സ്വദേശിയും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് പെണ്‍കുട്ടി ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കിയത്.

പ്രതിക്ക് എതിരെ പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ്. 2022 ഒക്ടോബറിലാണ് വിശാഖ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്.

എസ്എഫ്‌ഐയുടെ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും ആദ്യം കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. വിവാഹം ചെയ്യാമെന്ന് വിശാഖ് പെണ്‍കുട്ടിയ്ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.പിന്നീട് പലപ്പോഴായി പലവിധ ആവശ്യങ്ങള്‍ക്ക് വിശാഖ് പെണ്‍കുട്ടിയോട് പണം ചോദിച്ചു. ഒമ്പത് ലക്ഷത്തോളം രൂപപെണ്‍കുട്ടി, സ്‌കൂള്‍ അധ്യാപികയായ അമ്മയുടെ ഗൂഗിള്‍ പേ വഴി കൈമാറുകയും ചെയ്തു.

വിശാഖിന്റെ ബുള്ളറ്റിന്റെ തവണകള്‍ അടച്ചത് പെണ്‍കുട്ടിയാണ്. മാല പണയം വയ്ക്കാന്‍ വാങ്ങിയും അതിന്റെ പണം പെണ്‍കുട്ടിയെ കൊണ്ട് അടപ്പിച്ചും നിരവധി തവണ കബളിപ്പിച്ചു. മൂന്ന് ലക്ഷം രൂപ നേരിട്ടും കൈമാറിയെന്ന് പെണ്‍കുട്ടി പിന്നീട് മൊഴി നല്‍കി.

മറ്റൊരു പെണ്‍കുട്ടിയുമായി വിശാഖ് അടുപ്പത്തിലായതോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കിയത്. ബലാല്‍സംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

സ്ഥിരം മദ്യപാനിയായ വിശാഖിനെതിരെ ശാസ്താംകോട്ട പൊലീസില്‍ അടിപിടി കേസുണ്ട്.
സമാനമായ മറ്റൊരു പരാതിയും വിശാഖിനെതിരെയുണ്ടായിരുന്നെങ്കിലും ആ കേസ് ഒത്തുതീര്‍പ്പായിരുന്നു.

Related post

1 Comment

  • Dyfi, Sfi യില്‍ എന്തൊക്കെ സ്വാഭാവികം.

Leave a Reply to Vishnu Cancel reply

Your email address will not be published. Required fields are marked *