ഷിരൂർ: 72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകൾ. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോഗിച്ച ഒട്ടുമിക്ക വസ്തുക്കളും കണ്ടെടുത്തു. അർജുന്റെ ബാഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്. മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അർജുന്റെ ലോറിയിൽ. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്ജുന് യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്ജുന് വാങ്ങി നല്കിയതായിരുന്നു ഇതെന്ന് അനിയന് […]Read More
dailyvartha.com
26 September 2024
മുംബൈ: മുംബൈയില്‍ കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട്. ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ലോക്കല്‍ ട്രെയിന്‍ സര്‍വിസുകള്‍ മുടങ്ങി. ഇന്ന് സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലേക്കുള്ള 14 വിമാന സര്‍വിസുകള്‍ വഴിതിരിച്ചുവിട്ടു. താഴ്ന്ന മേഖലകള്‍ വെള്ളത്തിലായതോടെ പലയിടത്തും യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ കഴിഞ്ഞ ദിവസം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ലോക്കല്‍ ട്രെയിന്‍ സര്‍വിസുകള്‍ തടസ്സപ്പെട്ടു. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കില്‍ […]Read More
dailyvartha.com
25 September 2024
ബംഗളൂരു: അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം വിട്ടുനല്‍കുമെന്ന് കാര്‍വാര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. എത്രയും വേഗം ഡിഎന്‍ എ പരിശോധന പൂര്‍ത്തിയാക്കും. മംഗ്ളൂരുവില്‍ വെച്ചാണ് ഡിഎന്‍എ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗ്ളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല് അറിയിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം അര്‍ജുന്റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയും ക്യാബിനില്‍ കുടുങ്ങിയ നിലയില്‍ അര്‍ജുന്റെ മൃതദേഹവും […]Read More
dailyvartha.com
25 September 2024
ഷിരൂര്‍: ഷിരൂരില്‍ ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. ഷിരൂരില്‍ മണ്ണിടിച്ചിൽ ഉണ്ടായി ലോറി കാണാതായത് ജൂലൈ 16നാണ്. ഇപ്പോൾ ട്രക്ക് കരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.Read More
dailyvartha.com
25 September 2024
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള മൂന്നാം ഘട്ട തെരച്ചിൽ ആറാം ദിവസവും തുടരും. ഇന്നും ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ടാണ്. കനത്ത മഴ പെയ്താൽ ഡ്രഡ്ജിംഗ് താൽക്കാലികമായി നിർത്തും. ഇന്നലെയും റെഡ് അലർട്ടായിരുന്നെങ്കിലും രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാൽ ഡ്രഡ്ജിംഗ് നടന്നിരുന്നു. ഇന്നലത്തെ തെരച്ചിലിലും നേരത്തേ പുഴയിൽ വീണ ടാങ്കറിന്റെ ഭാഗങ്ങളല്ലാതെ അർജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്തിയിരുന്നില്ല നേരത്തേ ഡ്രോൺ റഡാർ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ […]Read More
dailyvartha.com
24 September 2024
ഹൈദരാബാദ്: തിരുപ്പതിയില്‍ ലഡ്ഡു നിര്‍മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് TTD റിപ്പോർട്ട്.ജൂലൈ ആറിനും 15നും ദിണ്ടിഗലിൽ നിന്നെത്തിയ നെയ്യ് ഉപയോഗിച്ചില്ല.സംശയം തോന്നിയതിനാൽ 4 ടാങ്കറിലെയും നെയ്യ് മാറ്റിവച്ചു.ലാബ് റിപ്പോർട്ട് കിട്ടിയതിനു ശേഷം നെയ്യ് തിരിച്ചയച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു.തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം ഉള്ളത്.ലഡ്ഡു നിർമാണത്തിന് മൃഗകൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചെന്നാണ് ചന്ദ്രബാബു നായിഡു അടക്കം എന്‍ഡിഎ നേതാക്കൾ ആരോപിച്ചിരുന്നത്Read More
dailyvartha.com
24 September 2024
ബെംഗളൂരു: ബെംഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളുരു തനിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിലെ വീട്ടമ്മ നൽകിയ പരാതിയിൽ മലയാളിയായ സിമി നായർ എന്ന സ്ത്രീക്ക് എതിരെ ആണ് പൂക്കളം അലങ്കോലമാക്കിയതിൽ കേസെടുത്തത്. സംപിഗെഹള്ളി പൊലീസ് ആണ് പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ നടപടിയെടുത്തത്. അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് സിമി നായർക്കെതിരെ […]Read More
dailyvartha.com
24 September 2024
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ നടത്തുന്ന തിരച്ചിൽ ഇന്നും തുടരും. അർജുന് വേണ്ടിയുള്ള തെരച്ചിലിൻറെ മൂന്നാം ഘട്ടത്തിലെ അഞ്ചാം ദിവസമാണ് ഇന്ന്. ലോറി ഡ്രൈവർ ആയിരുന്ന കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയും ലോറിയെയും കാണാതായിട്ട് കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുകയാണ്. ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും അർജുൻ ഇപ്പോഴും കാണാമറയത്താണ്. ഇന്നത്തെ തിരച്ചിലിന് വെല്ലുവിളിയായി ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ട്. തിരച്ചിൽ നടക്കുന്ന പ്രദേശം ഉൾകൊള്ളുന്ന ഉത്തര കന്നഡ ജില്ലയിൽ ഇന്ന് […]Read More
dailyvartha.com
23 September 2024
‘ ഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നതും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും പോക്സോ നിയമ പ്രകാരമുള്ള കുറ്റകൃത്യമെന്ന് സുപ്രിം കോടതി. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമ പ്രകാരവും, ഐടി നിയമ പ്രകാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രധാനമായ ഈ വിധിപ്രസ്താവം. സന്നദ്ധ സംഘടനയായ ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ അലിയന്‍സ് നല്കിയ അപ്പീലില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ […]Read More
dailyvartha.com
23 September 2024
ബെംഗ്ളൂരു : കാണാതായ അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നാവികസേനയും ഇന്ന് തെരച്ചിലിൽ പങ്കുചേരും. നേരത്തേ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പ്രതിനിധി റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലനും ഇന്ന് സ്ഥലത്തെത്തുന്നുണ്ട്. ഇന്നലെ ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്എൽ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്റെ അസ്ഥിയാണെങ്കിൽ ഇന്നുച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. […]Read More