അര്‍ജുന്റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം, ഇന്നേയേ്ക്ക് 71ാം ദിനം
ഷിരൂര്‍: ഷിരൂരില്‍ ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. ഷിരൂരില്‍ മണ്ണിടിച്ചിൽ ഉണ്ടായി ലോറി കാണാതായത് ജൂലൈ 16നാണ്. ഇപ്പോൾ ട്രക്ക് കരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.