മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ പുതിയ കണ്ടെത്തല്‍. പൊലീസിന്റെ ആവശ്യ പ്രകാരം മോട്ടോര്‍വാഹന വകുപ്പ് ബസില്‍ നടത്തിയ പരിശോധനയില്‍ യദു ഓടിച്ച ബസിന്റെ സ്പീഡ് ഗവണറും ജിപി എസും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. രണ്ട് മാസമായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. അതുപോലെ തന്നെ ജിപിഎസ് മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നും മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 27ന് തിരുവനന്തപുരം പാളയത്തുവെച്ചാണ് സംഭവം നടന്നത്. ആര്യ രാജേന്ദ്രനും സച്ചിന് ദേവുമുള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് നടുറോഡില്‍ സീബ്രാ ലൈനില്‍ കെഎസ്ആര്‍ടിസിക്ക് കുറുകെ കാര്‍ […]Read More
dailyvartha.com
18 May 2024
മലപ്പുറം: തിരുര്‍ കോട്ടക്കലില്‍ യുവാവിനെ മര്‍ദിച്ച് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. കോട്ടക്കല്‍ സ്വദേശി ഫഹദിനാണ് മര്‍ദനമേറ്റത്. ഫഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോ എന്ന് പൊലിസ് സംശയിക്കുന്നുണ്ട്. കോട്ടക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Read More
dailyvartha.com
18 May 2024
‘ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ പി ഗോപാൽ ജര്‍മ്മൻ പൗരനല്ലെന്ന് സ്ഥിരീകരിച്ച് പൊലിസ്. ഇയാൾ ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്നും ഇന്ത്യൻ പൗരൻ തന്നെയാണെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല എന്നാണ് പുതിയ വിവരം. വിദേശത്തുനിന്ന് രാഹുൽ ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ജർമനിയിൽ ഏറോനോട്ടിക്കൽ എൻജിനിയറായാണ് രാഹുൽ ജോലിചെയ്തിരുന്നത്. അതേസമയം രാഹുലിനെ തിരിച്ചെത്തിക്കാൻ ആവശ്യമെങ്കിൽ ഇൻ്റര്‍പോൾ […]Read More
dailyvartha.com
18 May 2024
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് 19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി 20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 18-05-2024: […]Read More
dailyvartha.com
18 May 2024
വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സംസ്ഥാനത്ത് തിരിച്ചെത്തി. മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതിലും നേരത്തെ ആണ് തിരിച്ചെത്തിയത്. ഈമാസം 21ന് മടങ്ങിയെത്തും എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇവർ എത്തി. ഇന്തോനേഷ്യ, സിംഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു പര്യടനം. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, മകൾ വീണ, ഭർത്താവും പൊതുമരാമത്ത് മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ്, മകൻ വിവേക്, ചെറുമകൻ തുടങ്ങിയവരാണ് യാത്രാ സംഘത്തിലെ മറ്റുള്ളവർ. തികച്ചും സ്വകാര്യ സന്ദർശനം ആയിരുന്നു എന്നാണ് […]Read More
dailyvartha.com
18 May 2024
ലക്കി ഡ്രോ നടത്തി ലോട്ടറി നിയമങ്ങൾ ലംഘിച്ചെന്ന പേരിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലിസിൽ പരാതി. വയനാട് ജില്ലാ ലോട്ടറി അസിസ്റ്റൻ്റ് ഓഫീസറുടെ പരാതിയിൽ മേപ്പാടി പൊലിസാണ് കേസെടുത്തത്. ബോച്ചെടീകൊപ്പം ലക്കി ഡ്രോ നടത്തിയെന്നും ഇത് ലോട്ടറി നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്. ബോചെയെ ഭൂമി പത്ര എന്ന കമ്പനിയുടെ പേരിൽ ആണ് സമ്മാന കൂപ്പൺ വിതരണം ചെയ്തത്. ചായപ്പൊടി വാങ്ങുമ്പോൾ കൂപ്പൺ സമ്മാനമായി ലഭിക്കുകയായിരുന്നു. ഇത്തരത്തിലുള്ള സമ്മാന പ്രക്രിയ ലോട്ടറി റഗുലേഷൻ ആക്ടിലെ […]Read More
dailyvartha.com
18 May 2024
പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ രാഹുലിന്റെ അമ്മയേയും സഹോദരിയേയും ഇന്ന് ചോദ്യം ചെയ്യും. ഇവർക്കെതിരെ സ്ത്രീധന കുറ്റം ചുമത്തും. പ്രതി ചേർക്കാനും പൊലിസ് തീരുമാനമുണ്ട്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും എന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ സുഹൃത്തും കേസിൽ കൂട്ട് പ്രതിയുമായ രാജേഷിന് ജാമ്യം അനുവദിച്ചിരുന്നു. അതേസമയം രാഹുലിനെതിരെ റിമാൻഡ് റിപ്പോർട്ട് നൽകിയതിൽ പൊലിസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതിഭാഗം വക്കീൽ എം.കെ ദിനേശൻ കോടതിയിൽ വാദിച്ചത്. വിദേശത്തേക്ക് കടക്കാൻ രാഹുലിന് ടിക്കറ്റടക്കം […]Read More
dailyvartha.com
18 May 2024
തിരുവനന്തപുരത്ത് വഞ്ചിയൂർ ചിറക്കുളം കോളനിയിൽ ഗുണ്ടാ ആക്രമണം പതിവ് കാഴ്ചയാകുന്നു. ഇന്നലെ യുവാവിനെ ആക്രമിച്ചു. ആക്രമണത്തിന് പിന്നാലെ ഇവർ പോലീസ് പിടിയിലായി. മാരകായുധങ്ങളുമായാണ് പിടിയിലായത്. കഴിഞ്ഞദിവസത്തെ ആക്രമത്തിൽ ചിറക്കുളം സ്വദേശി സുധിനാണ് പരിക്കേറ്റത്. കണ്ണിനു താഴെ കുത്തേറ്റ ഇദ്ദേഹം നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ നടന്ന ആക്രമണത്തിന് പ്രതികാരം ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. സ്ഥലത്തെ ലഹരി സംഘമാണ് ഇവരെന്നാണ് സുധിന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ കാഞ്ഞിരംപാറ ചാമവിള വീട്ടിൽ അരുൺ, പെരുനെല്ലി പുതുവൽ പുത്തൻവീട്ടിൽ ആനന്ദ്, […]Read More
dailyvartha.com
18 May 2024
കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്തെ ഫർണിച്ചർ കട കത്തിനശിച്ചു. മലപ്പുറം മക്കരപറമ്പിലെ കടയിലാണു വൻ തീപിടുത്തമുണ്ടായത്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. രണ്ടുനില പൂർണമായും കത്തിനശിച്ചു. അഞ്ചു മണിയോടെയാണ് തീ അണക്കാനായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. രണ്ടു നില കെട്ടിടത്തിലെ താഴത്തെ നിലയിലെ ഫർണിച്ചറുകൾ പൂർണമായും നശിച്ചു. രണ്ടാം നിലയിൽ ഭാഗികമായും തീപിടുത്തമുണ്ടായിട്ടുണ്ട്. നാല് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തെ തുടർന്ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.Read More
dailyvartha.com
17 May 2024
വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ പുലര്‍ച്ച തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവം നടന്ന വീടിന് സമീപത്തെ സിസടിവി ദൃശ്യമാണ് ലഭ്യമായിരിക്കുന്നത്. പൊലിസ് ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഇയാള്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന നിഗമനത്തിലാണ് പൊലിസെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടിയെ പീഡിപ്പിക്കാനായി വരുന്നതെന്നാണ് നിഗമനം. പുലര്‍ച്ചെ രണ്ടിനുംമ രണ്ടരക്കും ഇടയിലുള്ള സമയത്ത് വീടിന് സമീപത്തേക്ക് വരുന്നതാണ് ദൃശ്യങ്ങള്‍. നിലവില്‍ പൊലിസ് കസ്റ്റഡിയിലുള്ള ആള് തന്നെയാണോ ഇതെന്ന് പൊലിസ് ഉറപ്പിച്ചിട്ടില്ല. […]Read More