തിരുവനന്തപുരത്ത് പൊലീസുകാര്‍ക്ക് ക്രൂര മര്‍ദനം. തിരുവനന്തപുരം ആര്യൻങ്കോട് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. സ്റ്റേഷനില്‍ ലഭിച്ച പരാതി അന്വേഷിക്കാനായി പോയപ്പോഴാണ് മൂന്ന് പൊലീസുകാരെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്. ആര്യങ്കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരീഷ്, അഭയ്ദേവ്, അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ക്രൂര മര്‍ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Read More
dailyvartha.com
19 May 2024
മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികൾക്ക് നൽകുന്ന സ്റ്റാൻഡേർഡ് ചികിത്സയും സർജറിയുമാണ് ഇവിടെയും നടത്തിയിട്ടുള്ളതെന്നും കൈയിലെ മുട്ടിന് താഴെ ഒടിവുണ്ടായതിനാൽ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയായിരുന്നുവെന്നും ഓർത്തോപീഡിക്സ് വിഭാഗം മേധാവി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. ”കയ്യിലെ ഒടിവിന് താഴെയുള്ള ജോയിൻ്റ് ഇളകിയതിനാൽ അത് ഉറപ്പിക്കാനായി മറ്റൊരു കമ്പി കൂടി ഇട്ടു. […]Read More
dailyvartha.com
19 May 2024
കുറ്റിക്കോലില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച ഭാര്യയും ഭര്‍ത്താവും മരിച്ചു. ബന്തടുക്ക സ്വദേശി രാധാകൃഷ്ണന്(71), ഭാര്യ ചിത്രകല (58) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കയറ്റത്ത് വച്ച് എതിരെ വരുകയായിരുന്ന കാര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കാസര്‍കോട് ഭാഗത്ത് നിന്നാണ് കാര്‍ വന്നത്. കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്ന്് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ മലയോര മേഖലയില്‍ അടക്കം ശക്തമായ മഴ ലഭിച്ചിരുന്നു. മഴയെ തുടര്‍ന്ന് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലിസ് […]Read More
dailyvartha.com
19 May 2024
ഗുഡ്സ് ട്രെയിന്‍ തെറ്റായ ട്രാക്കില്‍ നിര്‍ത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. യാത്രാ ട്രെയിനുകള്‍ വരുന്ന ഒന്നാമത്തെ പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ലാറ്റ്ഫോമില്‍ നിര്‍ത്താന്‍ കഴിയാതെയായി. ഗുഡ്സ് ട്രെയിന്‍ ലോക്കോ പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞപ്പോള്‍ ഇയാള്‍ പോവുകയായിരുന്നു എന്നാണ് വിവരം. ട്രെയിനുകള്‍ എത്താതായതോടെ യാത്രക്കാരും വലഞ്ഞു. ഷൊര്‍ണൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട ട്രെയിനുകളാണ് പ്ലാറ്റ്ഫോം ഒന്നില്‍ നിര്‍ത്തുന്നത്. രാവിലെയായിട്ടും ട്രെയിന്‍ ഇവിടെ […]Read More
dailyvartha.com
19 May 2024
കനത്ത മഴയിൽ തിരുവനന്തപുരത്ത് പലയിടത്തും വെള്ളം കയറി. ഇന്നലെ വൈകിട്ടും രാത്രിയിലും പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്. ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തമ്പാനൂർ ജംക്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം ദുരിതത്തിലായി. രാവിലെയും മഴ തുടർന്നതോടെ അട്ടക്കുളങ്ങരയിലും മുക്കോലയ്ക്കലും വെള്ളകെട്ട് രൂപപ്പെട്ടു. അട്ടക്കുളങ്ങരയിൽ സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞു. അട്ടക്കുളങ്ങരയിൽ നിന്ന് ചാലയിലേക്ക് പോകുന്ന റോഡിലും […]Read More
dailyvartha.com
19 May 2024
വയനാട് സുൽത്താൻ ബത്തേരിയിൽ കോടതി പ്രോപ്പർട്ടി റൂം കുത്തിത്തുറന്ന് മോഷണം. തൊണ്ടിമുതലായി സൂക്ഷിച്ച 15 കിലോ കഞ്ചാവ് നഷ്ടപ്പെട്ടതായി സൂചന. സുൽത്താൻബത്തേരി മുനിസിഫ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. കേണിച്ചിറ, പുൽപ്പള്ളി പരിധിയിലെ കേസുകളാണ് പ്രസ്തുത കോടതി കൈകാര്യം ചെയ്തിരുന്നത്. പ്രോപ്പർട്ടി റൂമിലെ താഴ്തകർത്താണ് മോഷണം നടന്നത്. സമുച്ചയത്തിലെ ഇരുമ്പു വാതിലുകളും മോഷ്ടാവ് തുറന്നിട്ടുള്ളതായി അന്വേഷണസംഘം കണ്ടെത്തി. സംഭവത്തിൽ ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും സംയുക്തമായി പരിശോധന നടത്തി. റൂമിൽ നിന്ന് ഇനിയെന്തെങ്കിലും […]Read More
dailyvartha.com
19 May 2024
വയനാട് സുൽത്താൻ ബത്തേരിയിൽ പൊലിസിന്റെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി യുവാവിൽ നിന്ന് പിടികൂടിയത് മാരക ലഹരി മരുന്നുകൾ. കൃഷ്ണഗിരി കട്ടി പറമ്പിൽ വീട്ടിൽ ഇമ്മാനുവൽ സിംസൺ രഞ്ജിത്ത്(22) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം ആണ് ഇയാൾ പോലീസിന്റെ വലയിൽ കുടുങ്ങിയത്. വാഹന പരിശോധനയിലായിരുന്നു പൊലിസ്. അതിനിടയിലാണ് ഇയാൾ ബത്തേരി ഭാഗത്തേക്ക് ഫോറസ്റ്റ് റോഡിലൂടെ നടന്നു വന്നത്. പൊലിസിനെ കണ്ടപ്പോൾ പരിഭ്രമിച്ച് തിരിഞ്ഞ് നടന്നു. തുടർന്ന് പൊലിസ് പുറകേ പോയി പരിശോധിച്ചപ്പോഴാണ് […]Read More
dailyvartha.com
19 May 2024
വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജറി മാറി ചെയ്തതായി പരാതി. കോഴിക്കോട് കോതിപ്പാലം സ്വദേശി അജിത്തിനാണ് സര്‍ജറി മാറി ചെയ്തത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് അജിത്തിന്റെ കൈ പൊട്ടിയിരുന്നു. എല്ല് പൊട്ടിയതിനെ തുടര്‍ന്ന് കമ്പിയിട്ടതാണ് മാറി പോയത്. മറ്റൊരു രോഗിക്ക് നിര്‍ദേശിച്ച അളവിലുള്ള കമ്പി അജിത്തിന് നല്‍കുകയായിരുന്നു. പിഴവ് പറ്റിയപ്പോള്‍ വീണ്ടും സര്‍ജറി നടത്താന്‍ അജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലിസില്‍ പരാതി നല്കി.Read More
dailyvartha.com
19 May 2024
പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചതിനാണ് പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ശരത് ലാലിന് സസ്പെൻഷൻ ലഭിച്ചത്. ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതുസംബന്ധിച്ച ഉത്തരവും ഇറക്കി. പ്രതി രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ശരത് ലാല്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രാഹുലിന് ബംഗളൂരിവിലേക്ക് രക്ഷപ്പെടാനാണ് ശരത് ലാൽ സഹായം ചെയ്തത്. സംഭവ ദിവസം […]Read More
dailyvartha.com
18 May 2024
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. യുവതിയെ അതിക്രമിച്ചതില്‍ പങ്കില്ലെന്ന് കാണിച്ചാണ് രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പന്തീരങ്കാവ് പൊലിസ് ഫോണില്‍ നിരന്തരം വിളിച്ച് ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പറയുന്നുവെന്നും അറസ്റ്റ് ചെയ്യാന്‍ പോലീസ് തിടുക്കം കാണിക്കുന്നത് മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ അമ്മ, സഹോദരി എന്നിവര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. മര്‍ദ്ദനത്തിന് രാഹുലിനെ പ്രേരിപ്പിച്ചത് അമ്മയാണെന്ന് യുവതി ആരോപിച്ചിരുന്നു. […]Read More