ഗുഡ്‌സ് ട്രെയിന്‍ തെറ്റായ ട്രാക്കില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി
ഗുഡ്‌സ് ട്രെയിന്‍ തെറ്റായ ട്രാക്കില്‍ നിര്‍ത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. യാത്രാ ട്രെയിനുകള്‍ വരുന്ന ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്‌റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്താന്‍ കഴിയാതെയായി.
ഗുഡ്‌സ് ട്രെയിന്‍ ലോക്കോ പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞപ്പോള്‍ ഇയാള്‍ പോവുകയായിരുന്നു എന്നാണ് വിവരം. ട്രെയിനുകള്‍ എത്താതായതോടെ യാത്രക്കാരും വലഞ്ഞു. ഷൊര്‍ണൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട ട്രെയിനുകളാണ് പ്ലാറ്റ്‌ഫോം ഒന്നില്‍ നിര്‍ത്തുന്നത്. രാവിലെയായിട്ടും ട്രെയിന്‍ ഇവിടെ നിന്നും നീക്കിയിട്ടില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ അധികൃതര്‍ തയാറാകുന്നുമില്ല.