സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് പേര് മാറ്റും. പ്രാഥമിക, ജനകീയ, കുടുംബ ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇതും ചേർക്കും. പേര് മാറ്റാനാകില്ലെന്ന നിലപാട് തിരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. എൻഎച്ച്എം ഫണ്ടുകൾ കിട്ടാൻ തടസ്സമായതോടെയാണ് ആരോഗ്യവകുപ്പ് വഴങ്ങിയത്. ഈ പേരിനൊപ്പം ആരോഗ്യ പരമം ധനം എന്ന ടാഗ്ലൈനും ചേർക്കും. പേര് മാറ്റാനാകില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മുൻനിലപാട്. എന്നാൽ പേര് മാറ്റാത്തതിനാൽ എൻഎച്ച്എം ഫണ്ട് അനുവദിച്ചില്ല. ഇതോടെയാണ് ആരോഗ്യവകുപ്പ് അയഞ്ഞത്. പേര് മാറ്റം നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. എത്രയും വേഗം […]Read More
dailyvartha.com
28 June 2024
മാസപ്പടി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഇ ഡി ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സ്ഥാപനമായ എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ പണത്തിന്റെ ശ്രോതസ് കണ്ടെത്തേണ്ടതുണ്ട്. സിഎംആർഎല്ലിന്റെ കണക്കുകൾ പലതും കൃത്രിമമാണെന്നും ഇഡി കോടതിയെ അറിയിച്ചു. മാസപ്പടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ജീവനക്കാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്നും പേരുകൾ വെളുപ്പെടുത്താനാകില്ലെന്നും എൻഫോഴ്സ്മെന്റെ കോടതിയെ അറിയിച്ചു.Read More
dailyvartha.com
28 June 2024
തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാരെയും ലഗേജുകളും സിഐഎസ്എഫ് പരിശോധിക്കുകയാണ്. തിരുവനന്തപുരത്തുനിന്നും12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം ലാൻഡ് ചെയ്ത ഉടൻ അധികൃതര്‍ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. ആരേയും പുറത്തേക്ക് പോകാൻ അനുവദിച്ചിട്ടില്ല. പരിശോധന തുടരുകയാണ്.Read More
dailyvartha.com
28 June 2024
തൃശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ എഞ്ചിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ഷൊര്‍ണുര്‍ ജംഗ്ഷനടുത്തുള്ള ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ രാവിലെ 10മണിയോടെയാണ് സംഭവം. എറണാകുളം- ടാറ്റാ നഗര്‍ എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിനാണ് ബോഗിയില്‍ നിന്ന് വേര്‍പെട്ടത്. ട്രെയിനിനു വേഗം കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ ആളപായമില്ല. എഞ്ചിനും ജനറേറ്റര്‍ കാറുമടക്കമുള്ള ഭാഗം ബോഗിയില്‍നിന്ന് 200 മീറ്ററോളം മുന്നോട്ട് നീങ്ങി നിന്നു.എഞ്ചിനും ബോഗിയും വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ എത്തിച്ച് പരിശോധനകള്‍ നടത്തി. ഇതോടെ മണിക്കൂറുകളോളം ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. […]Read More
dailyvartha.com
28 June 2024
തിരുവനന്തപുരം: മൂന്ന് വയസ്സുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന് അറസ്റ്റില്‍. മണ്ണന്തലയില്‍ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. അമ്മയുടെ രണ്ടാനച്ഛനാണ് ഈ ക്രൂരത ചെയ്തത്. ഈ മാസം 24നായിരുന്നു സംഭവം. മാതാപിതാക്കള്‍ കുഞ്ഞിനെ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കൈയ്യില്‍ നോക്കാന്‍ ഏല്പിച്ച് പോയതായിരുന്നു. പൊള്ളലേറ്റ് പിടയുന്ന കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ഇവര്‍ […]Read More
dailyvartha.com
28 June 2024
മഴ ശക്തമായതോടെ തെന്മലയില് വെള്ളച്ചാട്ടങ്ങള്‍ സജീവമായി. വെള്ളാരന്‍ കടവിലെ കുരങ്ങ് തോട് മുതല്‍ എലവഞ്ചേരി വളവടിയിലെ നീര്‍ച്ചാട്ടക്കുന്ന് വരേയുള്ള 14 വെള്ളച്ചാട്ടങ്ങളാണ് തെന്മലയില് വീണ്ടും കുതിച്ചു ചാടുന്നത്. പലകപ്പാണ്ടി, സീതാര്‍കുണ്ട്, വെള്ളരി മേട്, നിന്നുകുത്തി, ചുക്രിയാല്‍, പാത്തിപ്പാറ, പാത്തിപ്പാറ എന്നീ വെള്ളച്ചാട്ടങ്ങള്‍ സജീവമായി ഒഴുകുന്നത് ആറ് കി.മീ ദൂരപരിധിയില്‍ തന്നെ കാണാന്‍ സാധിക്കുന്നതിനാല്‍ പ്രാദേശിക വിനോദ സഞ്ചാരികളുടെ വരവും വര്‍ധിച്ചിട്ടുണ്ട്. കാടിന്റെ വന്യതയും പ്രകൃതിയുടെ സൗന്ദര്യവും നിറഞ്ഞുനില്ക്കുന്ന സീതാര്‍കുണ്ടില്‍ സഞ്ചാരികളുടെ തിരക്കെത്തിക്കഴിഞ്ഞു. ഇവിടുത്തെ പ്രധാന ആകര്‍ഷണം സീതാര്‍കുണ്ട് […]Read More
dailyvartha.com
28 June 2024
കോഴിക്കോട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ ഇല്ലിപ്പിലായി മേഖലയില്‍ ഉഗ്ര സ്ഫോടന ശബ്ദം. വ്യാഴാഴ്ച്ച രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികള്‍ കേട്ടത്. കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ ഇല്ലിപ്പിലായി എന്‍ആര്‍ഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്ഫോടന ശബ്ദം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്. പൂത്തോട്ട് താഴെതോടിനോട് ചേര്‍ന്ന മേഖലയില്‍ ആളുകളെ മാറ്റി താമസിപ്പിച്ചു. മുന്‍പ് മലയിടിച്ചിലില്‍ ഭൂമിക്കു വിള്ളല്‍ സംഭവിച്ച മേഖലയാണിത്. ജനപ്രതിനിധികള്‍ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി.Read More
dailyvartha.com
28 June 2024
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാറൂഖ് കോളജിനടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. നേരത്തെ, കണ്ണൂര്‍ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരിയും […]Read More
dailyvartha.com
28 June 2024
ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനം ദില്ലിയിൽ ഗതാഗത കുരുക്കിൽപ്പെട്ടു. വെള്ളക്കെട്ടിനെ തുടർന്ന് ദില്ലി ഐടിഒയിൽ ഉണ്ടായ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും അകപ്പെടുകയായിരുന്നു. പത്ത് മിനിറ്റോളം നേരം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗതാഗത കുരുക്കിൽ കിടന്നു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പോകുമ്പോഴായിരുന്നു സംഭവം. ദില്ലി സുർജിത് ഭവനിൽ സിപിഎം കേന്ദ്രം കമ്മറ്റി യോഗം ആരംഭിച്ചു. യോഗം മൂന്ന് ദിവസം നീണ്ടുനിൽക്കും. പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനം യോഗം വിലയിരുത്തും. കേരളം, പശ്ചിമ […]Read More
dailyvartha.com
28 June 2024
ന്യൂഡല്‍ഹി: ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്ത് ടി.പി വധക്കേസ് പ്രതികള്‍ സുപ്രിം കോടതിയില്‍. ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എട്ട് പ്രതികള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കിര്‍മാണി മനോജും കൊടി സുനിയും ഉള്‍പ്പെടെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളും സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനുമാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. 12 വര്‍ഷമായി തങ്ങള്‍ ജയിലില്‍ കഴിയുകയാണെന്നും ഉചിതമായ രീതിയില്‍ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്നും പ്രതികള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. […]Read More