Cancel Preloader
Edit Template

തിളച്ച ചായയൊഴിച്ച് പൊള്ളിച്ച സംഭവം; കുട്ടിയുടെ മുത്തച്ഛന്‍ അറസ്റ്റില്‍

 തിളച്ച ചായയൊഴിച്ച് പൊള്ളിച്ച സംഭവം; കുട്ടിയുടെ മുത്തച്ഛന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മൂന്ന് വയസ്സുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ അറസ്റ്റില്‍. മണ്ണന്തലയില്‍ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. അമ്മയുടെ രണ്ടാനച്ഛനാണ് ഈ ക്രൂരത ചെയ്തത്. ഈ മാസം 24നായിരുന്നു സംഭവം.

മാതാപിതാക്കള്‍ കുഞ്ഞിനെ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കൈയ്യില്‍ നോക്കാന്‍ ഏല്‍പിച്ച് പോയതായിരുന്നു. പൊള്ളലേറ്റ് പിടയുന്ന കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ഇവര്‍ തയ്യാറായില്ല. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ മാതാപിതാക്കള്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ അമ്മ ജോലിക്ക് പോവുന്നതിനാല്‍ ഇവര്‍ കുട്ടിയെ അമ്മൂമ്മയെ നോല്‍ക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *