ശക്തമായ മഴ സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. രണ്ടു ദിവസത്തിനകം മഴ കൂടുതല്‍ സജീവമാകുമെന്നാണ് വിലയിരുത്തല്‍. കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്കുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂന മര്‍ദ്ദം ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തിനു മുകളില്‍ ദുര്‍ബലമായതോടെയാണ് കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞത്. […]Read More
dailyvartha.com
29 June 2024
ഏച്ചൂര്‍ മാച്ചേരിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുല്‍ ആമിര്‍ (12), മാച്ചേരി അനുഗ്രഹിൽ ആദില്‍ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുട്ടികള്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികളും കുളത്തില്‍ മുങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്ന കുട്ടിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒരു കുട്ടി സംഭവ സ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.Read More
dailyvartha.com
29 June 2024
ബംഗളൂരു: 13 കോടി രൂപ തരാതെ ബൈജൂസ് ആപ്പ് കമ്പനി കബളിപ്പിച്ചതായി പരാതിയുമായി മൊബൈൽ കമ്പനി ഒപ്പോ. ഓപ്പോ ഫോണുകളിൽ ബൈജൂസ് ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്ത വകയിലാണ് 13 കോടി തരാനുള്ളത്. സംഭവത്തിൽ ബംഗളുരുവിലെ ദേശീയ കമ്പനി കാര്യ ട്രിബ്യൂണലിനെ ഓപ്പോ സമീപിച്ചു. ബൈജൂസ് എജ്യു-ടെക് ആപ്പ് ഉടമ ബൈജു രവീന്ദ്രൻ ‘ഒളിവിൽ’ ആണെന്നും ബന്ധപ്പെടാൻ ആകുന്നില്ലെന്നും ഒപ്പോയുടെ ഹർജിയിൽ പറയുന്നു. ഫോൺ വാങ്ങുമ്പോൾ തന്നെ ബൈജൂസ് ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്ത കരാറിൽ 13 കോടി […]Read More
dailyvartha.com
29 June 2024
പാലക്കാട്: വ്ലോഗർ മാരായ ഇ- ബുള്‍ജെറ്റ് സഹോദരങ്ങള്‍ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്. പാലക്കാട് ചെര്‍പ്പുളശ്ശേരി ആലിക്കുളത്തിന് സമീപമാണ് അപകടം. ചെര്‍പ്പുളശ്ശേരിയില്‍നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ‘ഇ-ബുള്‍ ജെറ്റ്’ സഹോദരങ്ങള്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ചെറിയ കുട്ടി ഉള്‍പ്പെടെ 6 പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് സാരമുള്ളതല്ല. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സ്വദേശികളും സഹോദരങ്ങളുമായ എബിനും ലിബിനുമാണ് ഇ-ബുള്‍ ജെറ്റ് […]Read More
dailyvartha.com
29 June 2024
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസും പ്രതിയാകും. അടുത്തഘട്ടത്തിലെ കുറ്റപത്രത്തില്‍ വര്‍ഗീസിനെയും പ്രതി ചേര്‍ക്കുമെന്നാണ് അറിയുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് വര്‍ഗീസിനെ പ്രതിയാക്കുക. തൃശൂര്‍ പൊറത്തിശ്ശേരിയില്‍ സി.പി.എമ്മിനായി സ്ഥലം വാങ്ങിയതില്‍ കള്ളപ്പണം ഉപയോഗിച്ചുവെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്. പാര്‍ട്ടിയുടെ 73 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍, തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ കണ്ടുകെട്ടി. കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനാലാണ് പാര്‍ട്ടിയെ പ്രതി ചേര്‍ത്തതെന്ന് ഇ.ഡി അറിയിച്ചു. സി.പി.എം […]Read More
dailyvartha.com
29 June 2024
കണ്ണൂര്‍: ശിക്ഷയിളവ് നല്‍കേണ്ട തടവുകാരുടെ പട്ടികയില്‍ ടി.പി വധക്കേസ് പ്രതികളെയും ഉള്‍പ്പെടുത്തിയ വിവരം ചോര്‍ന്ന സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണമാരംഭിച്ചു. പൊലിസും ജയില്‍ വകുപ്പും സംയുക്തമായാണ് അന്വേഷണം നടത്തുക. വരുംദിവസങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നീക്കവുമുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് തയാറാക്കിയ മോചിപ്പിക്കേണ്ടവരുടെ സാധ്യതാപട്ടികയില്‍ ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളും ഉള്‍പ്പെട്ടത് സംസ്ഥാന രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കുന്നതിനിടെയാണ് ആഭ്യന്തരവകുപ്പിന്റെ അന്വേഷണം. ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലരാണ് മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിയതെന്നാണ് സംശയം. ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന് […]Read More
dailyvartha.com
29 June 2024
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം അഞ്ച് ദിവസം കൂടി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഇതുപ്രകാരം ജൂണിലെ റേഷൻ ജൂലൈ അഞ്ച് വരെ വാങ്ങാം. ഇതിന് ശേഷം ജൂലൈ 8 മുതൽ ആയിരിക്കും ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കുക. സ്റ്റോക്ക് തിട്ടപ്പെടുത്തിയതിന് റേഷൻ വ്യാപാരികൾക്ക് ഒരു ദിവസത്തെ അധിക അവധി നേരത്തെ ഭക്ഷ്യ വകുപ്പ് നൽകിയിരുന്നു. ഇത് ജൂലൈ ആറിന് എടുക്കാമെന്നും വകുപ്പ് അറിയിച്ചു. നേരത്തെ […]Read More
dailyvartha.com
29 June 2024
കായംകുളം: മദ്യലഹരിയില്‍ വയോധികയെ പീഡിപ്പിച്ച യുവാവ് സമാനമായ രീതിയില്‍ മറ്റൊരു വയോധികയെ പീഡിപ്പിച്ച കേസിലും പ്രതി. ക്ലാപ്പന പ്രയാര്‍ തെക്ക് മുറിയില്‍ ചാലായില്‍ പടീറ്റതില്‍ വീട്ടില്‍ ഷഹനാസിനെ (27) ഇന്നലെയാണ് കായംകുളം പൊലിസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ രാത്രിയില്‍ അതിക്രമിച്ചു കയറി ഇദ്ദേഹം പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ വയോധിക വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് കായംകുളത്ത് തന്നെയുളള വയോധികയ്ക്കു നേരയാണ് അന്നും ആക്രമണമുണ്ടായത്. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് […]Read More
dailyvartha.com
28 June 2024
പാലക്കാട് ചെറുപ്പുളശ്ശേരി ആര്യമ്പാവ് റൂട്ടിൽ തോട്ടര സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണ് 8 വിദ്യാർഥികൾക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്കൂൾ വിടുന്ന സമയത്തായിരുന്നു സംഭവം. സ്കൂൾ വിട്ട് പോകാൻ നിൽക്കുന്നതിനിടെയാണ് മരം വീണത്. 4.10ഓടെയാണ് അപകടം. പുളിമരം കടപുഴകി വീഴുകയായിയരുന്നു. കുട്ടികളുടെ ദേഹത്തേക്ക് മരത്തിൻ്റെ ചില്ലകളാണ് പതിച്ചത്. അതിനാൽ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റ കുട്ടികൾ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഏറെ നേരം ഗതാഗതം തടസപ്പെട്ടുവെങ്കിലും പിന്നീട് മരം […]Read More
dailyvartha.com
28 June 2024
തിരുവനന്തപുരം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ വിശദീകരണം തേടി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് മന്ത്രി വിശദീകരണം തേടിയത്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പ്രതികരിച്ചിരുന്നു. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ […]Read More