Cancel Preloader
Edit Template

കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

 കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഏച്ചൂര്‍ മാച്ചേരിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുല്‍ ആമിര്‍ (12), മാച്ചേരി അനുഗ്രഹിൽ ആദില്‍ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുട്ടികള്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്.

രണ്ട് കുട്ടികളും കുളത്തില്‍ മുങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്ന കുട്ടിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒരു കുട്ടി സംഭവ സ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *