പത്തനംതിട്ട കുരമ്പാലയിൽ തുടരെ തുടരെ വാഹനാപകടങ്ങൾ. മൂന്ന് അപകടങ്ങളിലായി അഞ്ച് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മിനി ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞതാണ് ആദ്യ അപകടം. പിന്നാലെ കെഎസ്ആർടിസി ബസ്, കാർ, ഫയർ ഫോഴ്സ് വാഹനം, ബസ് എന്നിവയും അപകടത്തിൽപ്പെട്ടു. അപകടങ്ങളിൽ ആർക്കും പരുക്കില്ല. തുടർച്ചയായ അപകടങ്ങളെ തുടർന്ന് എം.സി റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമായി. പത്തനംതിട്ടയിൽ എം.സി റോഡിൽ കുരമ്പാല ഇടയാടിക്ക് സമീപം രാവിലെ 6.30ഓടെയാണ് ആദ്യ അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്ത് നിന്നും സോഡയുമായി പോവുകയായിരുന്ന […]Read More
dailyvartha.com
23 September 2024
കാസര്‍കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ ഉക്രംപാടി സ്വദേശി എം. മണികണ്ഠനാണ് (38) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുംബൈയിലായിരുന്നു മണികണ്ഠന് ജോലി ചെയ്തിരുന്നത്. ഇവിടെ നിന്ന് പനിയെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. കാസര്‍കോട് ഗവ. ജനറല്‍ ആശുപ്രതിയിലാണ് ആദ്യം ചികിത്സ തേടിയത്. അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്. പിതാവ്: പി. കുമാരന് നായര്‍. മാതാവ്: മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ: നിമിഷ. […]Read More
dailyvartha.com
23 September 2024
ബെംഗ്ളൂരു : കാണാതായ അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നാവികസേനയും ഇന്ന് തെരച്ചിലിൽ പങ്കുചേരും. നേരത്തേ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പ്രതിനിധി റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലനും ഇന്ന് സ്ഥലത്തെത്തുന്നുണ്ട്. ഇന്നലെ ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്എൽ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്റെ അസ്ഥിയാണെങ്കിൽ ഇന്നുച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. […]Read More
dailyvartha.com
23 September 2024
കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19 ലെ അയ്യപ്പന് കണ്ടി ആദര്‍ശാണ് മരിച്ചത്. 25 വയസ്സായിരുന്നു. ബസ് ഡ്രൈവറായിരുന്നു ആദര്‍ശ്. ഞായറാഴ്ച രാത്രി 10 മണിയോടെ ഉള്ളിയേരി പൊയില്‍ താഴത്തായിരുന്നു അപകടം ഉണ്ടായത്. വീട്ടിലേക്ക് പോകുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഉടനെ മൊടക്കല്ലൂര്‍ മലബാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അരവിന്ദന് – അനിത ദമ്പതികളുടെ മകനാണ് ആദര്‍ശ്. അതേസമയം, ഇടുക്കിയില്‍ അന്തർ സംസ്ഥാന സ്വകാര്യ ബസായ കല്ലടയും ബൈക്കും കൂട്ടിമുട്ടി […]Read More
dailyvartha.com
23 September 2024
ഫറോക്ക്: ആറു മാസം മുമ്പ് ബൈക്ക് യാത്രക്കാരനെയും കാൽനടക്കാരനെയും ഇടിച്ചുവീഴ്ത്തി പോയ കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ച പെരുമുഖം ഈന്തിങ്ങൽ വീട്ടിൽ മുഹമ്മദ് ഷബാദാണ് (23) അറസ്റ്റിലായത്. കാൽനടക്കാരനായ ഫറോക്ക് മാടന്നയിൽ വീട്ടിൽ രജീഷ് കുമാർ (44), ബൈക്ക് യാത്രക്കാരനായ തിരൂരങ്ങാടി മൂന്നിയൂർ വലിയ പറമ്പിൽ വീട്ടിൽ വി.പി. അഷ്റഫ്(58) എന്നിവരെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ സംഭവത്തെ തുടർന്ന് ആറുമാസമായി സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സ്വിഫ്റ്റ് കാറും പ്രതിയും അറസ്റ്റിലാകുന്നത്. മാർച്ച് 23ന് രാത്രി 9.40ന് […]Read More
dailyvartha.com
23 September 2024
മുക്കം: നഗരസഭക്കെതിരെ ഗുരുതര ആരോപണങ്ങളുമായി 2022-2023 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാന സർക്കാറിന്റെ അഭിമാന പദ്ധതിയായ ലൈഫ് ഭവന പദ്ധതിയിൽ 2021-22 വർഷം തിരിച്ചടക്കാനുള്ള തുകയും 2022-23 വർഷം തിരിച്ചടച്ച തുകയും തമ്മിൽ ലക്ഷക്കണക്കിന് രൂപയുടെ വ്യത്യാസമുണ്ടെന്നും ഇതിന്റെ രേഖകൾ പരിശോധനക്ക് ഹാജരാക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വികസന ഫണ്ട്, മെയിന്റനൻസ് ഫണ്ട്, നോൺ റോഡ് എന്നിവയുടെ അടങ്കൽ തുകയും ചെലവും പൊരുത്തപ്പെടുന്നില്ല. ഓഫിസിലെ ചുമതല നിർവഹണം കാര്യക്ഷമമല്ല. രണ്ടു കോടിയിലധികം രൂപ നികുതി കുടിശ്ശികയാണ്. സമയബന്ധിതമായി […]Read More
dailyvartha.com
21 September 2024
തിരുവനന്തപുരം: കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തെന്ന് പരാതിയില്‍ ജില്ലാ പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായ വെള്ളനാട് ശശി അറസ്റ്റില്‍. ആര്യനാട് പൊലിസാണ് അറസറ്റ് ചെയ്തത്. ഇദ്ദേഹത്തെ ഇന്ന് വൈകീട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു. തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. അരുണ്‍ എന്നയാളിന്റെ കടയിലാണ് സംഭവമുണ്ടായത്. അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു. സംഭവം വിഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച സുകന്യയുടെ മകന് […]Read More
dailyvartha.com
21 September 2024
കൊല്ലം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പെണ്‍സുഹൃത്തിന്റെ അച്ഛന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കൊല്ലം ഇരവിപുരം വടക്കുംഭാഗം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന് അരുണ്‍ (19) ആണ് മരിച്ചത്. അരുണിനെ കുത്തിയ ഇരവിപുരം വഞ്ചിക്കോവില്‍ ശരവണനഗര്‍-272, വെളിയില്‍ വീട്ടില്‍ പ്രസാദ് (46) ശക്തികുളങ്ങര പൊലിസില്‍ കീഴടങ്ങി. വെള്ളിയാഴ്ച വൈകിട്ട് 6നു കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം. മകളെ അരുണ്‍ ശല്യം ചെയ്തതായി ആരോപിച്ചുണ്ടായ വാക്കേറ്റവും സംഘര്‍ഷവുമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. നേരത്തെ ബന്ധത്തിന്റെ പേരില്‍ ഇയാള്‍ മകളെ […]Read More
dailyvartha.com
21 September 2024
തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു. 95 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സി.പി.എം കേന്ദ്രക്കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.Read More
dailyvartha.com
21 September 2024
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിനെ കൈവിടാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്. എം ആര് അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊലീസ് സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടുകൾ അംഗീകരിക്കാനാകില്ല. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിർ വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയും മുഖ്യമന്ത്രി […]Read More