Cancel Preloader
Edit Template

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

 തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

തിരുവനന്തപുരം: കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തെന്ന് പരാതിയില്‍ ജില്ലാ പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായ വെള്ളനാട് ശശി അറസ്റ്റില്‍. ആര്യനാട് പൊലിസാണ് അറസറ്റ് ചെയ്തത്. ഇദ്ദേഹത്തെ ഇന്ന് വൈകീട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.

തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. അരുണ്‍ എന്നയാളിന്റെ കടയിലാണ് സംഭവമുണ്ടായത്. അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു. സംഭവം വിഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച സുകന്യയുടെ മകന്‍ മൊഹിത്തിന്റെ കയ്യില്‍നിന്ന് ശശി മൊബൈല്‍ ഫോണ്‍ തട്ടിയെറിയുന്നതും കാണാം. അരുണിന്റെ ഭാര്യയും മാതാവുമായി വെള്ളനാട് ശശി തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനായിരുന്നു എട്ട് വയസ്സുകാരനായ കുട്ടിക്ക് നേരെയുള്ള ആക്രമണം. കുട്ടിയുടെ കയ്യില്‍നിന്നു മൊബൈല്‍ തട്ടി മാറ്റുന്നത് വീഡിയോയില്‍ കാണാം.കുട്ടി കരഞ്ഞതോടെ, സ്ത്രീകള്‍ രണ്ടുംപേരും ചേര്‍ന്ന് ശശിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇവരെ ശശി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും മര്‍ദിക്കാന്‍ ഓങ്ങുന്നതും വീഡിയോയിലുണ്ട്. ‘കൊച്ചിനെ അടിച്ചതിന് സമാധാനം പറഞ്ഞിട്ട് പോയാല്‍ മതി’യെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

സംഭവത്തില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. 10,000 രൂപ ശശി പിരിവ് ചോദിച്ചിരുന്നു. എന്നാല്‍, 2000 മാത്രമേ നല്‍കാനാകൂ എന്ന് പറഞ്ഞതിലുണ്ടായ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

അതേസമയം, റോഡില്‍നിന്ന് ബോര്‍ഡ് മാറ്റാന്‍ പറഞ്ഞ തന്നെ കടയില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റം ചെയ്തതെന്ന് ശശി പറയുന്നു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ എത്തിയ ശശി വെള്ളനാട് ഡിവിഷനില്‍നിന്നാണ് ജില്ലാപഞ്ചായത്ത് അംഗമായി ജയിച്ചത്. ശശിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *