Cancel Preloader
Edit Template

ആശുപത്രിയിലെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് ധർണ്ണ

 ആശുപത്രിയിലെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് ധർണ്ണ

ഗുരുവായൂർ: നഗരസഭയുടെ കീഴിലുള്ള ഗവ. ആയുർവേദ ആശുപത്രിയിലെ ശോചനീയാവസ്ഥയ്‌ക്കെതിരെയും, മെയിൽ തെറാപ്പിസ്റ്റിനെ അടിയന്തിരമായി നിയമിക്കണമെന്ന ആവശ്യത്തോടെയും യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.കെ. രഞ്ജിത്ത് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി. സൂരജ് മുഖ്യപ്രഭാഷണം നടത്തി.

നിയോജകമണ്ഡലം സെക്രട്ടറി വി.എസ്. നവനീത്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ, കെ.പി.എ. റഷീദ്, രേണുക ശങ്കർ, ബാലൻ വാറണാട്ട്, റെയ്മണ്ട് മാസ്റ്റർ, സ്റ്റീഫൻ ജോസ്, പ്രതീഷ് ഓടാട്ട്, സി. അനിൽകുമാർ, മിഥുൻ പൂക്കൈതക്കൽ, സുഷാ ബാബു, രാജലക്ഷ്മി എം.വി. എന്നിവർ സംസാരിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *