മലപ്പുറത്ത് മഞ്ഞപ്പിത്തവും ഷിഗെല്ലയും പടരുന്നു

മലപ്പുറം: മഴക്കാലമായതോടെ മലപ്പുറത്ത് മഞ്ഞപ്പിത്തം, ഷിഗെല്ല തുടങ്ങിയ രോഗങ്ങൾ പടർന്ന് പിടിക്കുന്നു. ഒരു മാസത്തിനിടെ 154 മഞ്ഞപ്പിത്തം കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. 1607 സംശയാസ്പദ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വള്ളിക്കുന്നിലും അത്താണിക്കലിലുമാണ് രോഗവ്യാപനം കൂടുതലുള്ളത്.
ആർക്കും ഗുരുതരമായ രോഗാവസ്ഥ ഇല്ലെന്നും, ജില്ലയിൽ സെക്കൻഡറി കേസുകൾ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ കൈകൊണ്ടിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ആർ.രേണുക അറിയിച്ചു.
കഴിഞ്ഞ ദിവസം 15 വയസുള്ള പെൺകുട്ടി മരണപ്പെട്ട സംഭവം മഞ്ഞപ്പിത്തമാണെന്ന് ഉറപ്പിച്ചു പറയാനാകില്ല. കൂടുതൽ പരിശോധനകൾ ഇക്കാര്യത്തിൽ നടക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വെണ്ണായൂർ എ.എം.എൽ.പി സ്‌കൂളിലെ ഭക്ഷ്യവിഷബാധയെ തുടർന്നുണ്ടായ ഷിഗെല്ല രോഗബാധ നിയന്ത്രണവിധേയമാണെന്നും ഡി.എം.ഒ അറിയിച്ചു.