Cancel Preloader
Edit Template

തിരികെ പോകില്ല; റോഡരികില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍

 തിരികെ പോകില്ല; റോഡരികില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍

കൊല്ലം നിലമേൽ ​​ഗവർണർക്ക് നേരെയുള്ള എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് അരങ്ങേറുന്നത് നാടകീയ രം​ഗങ്ങൾ. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കാറിൽ നിന്നിറങ്ങിയ ​ഗവർണർ ഇപ്പോഴും റോഡരികിൽ തന്നെ ഇരിക്കുന്നത് തുടരുകയാണ്. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ​ഗവർണർ ചോദിച്ചു. 10.45 ന് തുടങ്ങിയ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് ​പരാതിപ്പെട്ട ഗവർണർ പ്രധാനമന്ത്രിയെ വിളിക്കാനും ആവശ്യപ്പെട്ടു. വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ തന്നെ തുടർന്നാണ് ​ഗവർണർ‌ പ്രതിഷേധിക്കുന്നത്. പോലീസിനോടും ​ഗവർണർ ക്ഷുഭിതനായി. പോലീസ് സ്വയം നിയമം ലംഘിക്കുന്നുവെന്നു പറഞ്ഞ ​ഗവർണർ പോലീസിനെ ശകാരിച്ചു. അൻപതോളം പ്രവർത്തകരുണ്ടായിരുന്നെന്ന് ​ഗവർണർ വ്യക്തമാക്കി. വരൂ എന്ന് പറഞ്ഞാണ് ​ഗവർണർ പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഇറങ്ങിചെന്നത്. 17 ലധികം പേരെ അറസ്റ്റ് ചെയ്ത് നീക്കിയെന്ന് പോലീസ് വ്യക്തമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *