Cancel Preloader
Edit Template

പത്തനംതിട്ടയില്‍ കാട്ടാനയാക്രമണം; ഒരാള്‍ മരിച്ചു

 പത്തനംതിട്ടയില്‍ കാട്ടാനയാക്രമണം; ഒരാള്‍ മരിച്ചു

പത്തനംതിട്ടയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലില്‍ ബിജു(56)വാണ് കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശബരിമല വനാതിര്‍ത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്കടുത്താണ് സംഭവം.

പുലര്‍ച്ചെ ഒന്നരയോടെ വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താന്‍ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്. സംഭവസ്ഥലത്തുവച്ച് തന്നെ ബിജു മരിച്ചു. ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

ജില്ലാ കലക്ടറോ ഉന്നത ഉദ്യോഗസ്ഥരോ എത്താതെ ബിജുവിന്റെ മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍.

Related post

Leave a Reply

Your email address will not be published. Required fields are marked *