Cancel Preloader
Edit Template

മഞ്ഞപ്പിത്ത പ്രതിരോധം ആരുടെ ചുമതല? പഴിചാരി വകുപ്പുകൾ

 മഞ്ഞപ്പിത്ത പ്രതിരോധം ആരുടെ ചുമതല? പഴിചാരി വകുപ്പുകൾ

കോ​ഴി​ക്കോ​ട്: മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം ജി​ല്ല​യു​ടെ ആ​രോ​ഗ്യ മേ​ഖ​ല​യെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​മ്പോ​ഴും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ര​സ്പ​രം പ​ഴി​ചാ​രി ആ​രോ​ഗ്യ വ​കു​പ്പും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും.

ആ​ഘോ​ഷ പാ​ർ​ട്ടി​ക​ളി​ലും വി​ത​ര​ണം ചെ​യ്യു​ന്ന ശീ​ത​ള പാ​നീ​യ​ങ്ങ​ൾ, കൂ​ൾ ബാ​റു​ക​ളി​ലും ക​ട്ടു​ക​ളി​ലും ക​ട​ക​ളി​ൽ വി​ൽ​ക്കു​ന്ന പാ​നീ​യ​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ളി​ൽ തി​ള​പ്പി​ച്ചാ​റാ​തെ വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ളം, വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ൽ ത​യാ​റാ​ക്കു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യാ​ണ് മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ല​യി​രു​ത്തു​മ്പോ​ഴും ഇ​ത് നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നി​ല്ല. പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത് ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​വ​പ്പും ത​ദ്ദേ​ശ​വ​കു​പ്പും പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഒ​രോ മ​ണ്ഡ​ല​ത്തി​ലേ​ക്കും ഒ​രോ ഫു​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ർ​മാ​ർ മാ​ത്ര​മാ​ണ് ത​ങ്ങ​ൾ​ക്കു​ള്ള​തെ​ന്നും പ്ര​തി​രോ​ധം ത​ങ്ങ​ളു​ടെ മാ​ത്രം ഉ​ത്ത​രവാ​ദി​ത്ത​മ​ല്ലെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ​റ​യു​ന്നു.

ആ​റു ത​ട്ടു​ക​ടകൾ പൂ​ട്ടി​ച്ചു

ജി​ല്ല​യി​ൽ ത​ട്ടു​ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഈ ​മാ​സം 11, 12 തീ​യ​തി​ക​ളി​ലാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ്ര​ത്യേ​ക രാ​ത്രി​കാ​ല പ​രി​ശേ​ധ​ന സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 154 ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘം ആ​റു ത​ട്ടു​ക​ൾ പൂ​ട്ടി​ച്ചു. ഗു​രു​ത​ര​മ​ല്ലാ​ത്ത പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി​യ 58 ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

ഹെ​ൽ​ത്ത് കാ​ർ​ഡ് പാ​ളു​ന്നു

പൊ​തു ഇ​ട​ങ്ങ​ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​വ​ർ​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ണ്. എ​ന്നാ​ൽ, ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും ഇ​ത് പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ജി​ല്ല​യി​ൽ ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട, ബേ​ക്ക​റി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും ഭൂ​രി​ഭാ​ഗ​വും ഇ​ത​ര സം​സ​ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ചു​രു​ങ്ങി​യ ഇ​ട​വേ​ള​ക​ളി​ൽ ത​ന്നെ തൊ​ഴി​ലാ​ളി​കൾ മാ​റു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ. പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് ഇ​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ പി​ടി​ച്ചാ​ൽ ര​ണ്ടു ദി​വ​സം മു​മ്പ് ജോ​ലി​യി​ൽ ക​യ​റി​യ​താ​ണ് എ​ന്നാ​വും ഉ​ട​മ​യു​ടെ മ​റു​പ​ടി. ഇ​വ​ർ​ക്ക് കാ​ർ​ഡ് എ​ടു​ക്കാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ന​ല്ലാ​തെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല.

ഈ ​മാ​സം 69 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ 12 വ​രെ 69 പേ​ർ​ക്ക് ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ​റ​യു​ന്ന​ത്.

സ​മാ​ന​മാ​യി രീ​തി​യി​ൽ മു​ൻ മാ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചി​രു​ന്നു. കോ​ർ​പ​റേ​ഷ​ൻ അ​ട​ക്കം ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഞ്ഞപ്പിത്തം വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത് ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. മ​ഞ്ഞ​പ്പി​ത്ത​മ​ര​ണ​ങ്ങ​ൾ കൂ​ടി​യി​ട്ടും പ്ര​തി​രോ​ധ​ത്തി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ അ​മാ​ന്തം കാ​ണി​ക്കു​ന്ന​ത് ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ക​ണ​ക്ക് മാ​ത്ര​മാ​ണി​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ എ​ണ്ണം കൂ​ടും.

Related post

Leave a Reply

Your email address will not be published. Required fields are marked *