Cancel Preloader
Edit Template

വയനാട് ദുരന്തം: തിരിച്ചറിയാത്തവര്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം

 വയനാട് ദുരന്തം: തിരിച്ചറിയാത്തവര്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം

മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരെ ഒന്നിച്ച് പുത്തുമലയില്‍ സംസ്‌കരിക്കുന്നു. നാല്‍പതോളം മൃതദേഹങ്ങളാണ് കൂട്ടമായി സംസ്‌കരിക്കുന്നത്. ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയില്‍ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്‌കാരം. സര്‍വമത പ്രാര്‍ഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍.

അതിനിടെ, ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തില്‍ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *