പിഞ്ചുകുഞ്ഞിനെ ജീവനോടെ കത്തിച്ച കേസിൽ വിധി
ജാതി പകയെ തുടർന്ന് ദളിത് ഗ്രാമം ആക്രമിക്കുകയും പിഞ്ചുകുഞ്ഞിനെ ജീവനോടെ കത്തിക്കുകയും ചെയ്ത കേസിൽ 15 പേർക്ക് ജീവപര്യന്തം കഠിന തടവ്. കൂടാതെ പ്രതികൾക്ക് 73,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ മധുരയിൽ 2001ൽ ആയിരുന്നു ഈ ദാരുണ സംഭവം നടന്നത്. 23 വർഷത്തിനുശേഷമാണ് വിധി വരുന്നത്.