Cancel Preloader
Edit Template

മുഖ്യമന്ത്രിക്കെതിരെ വിഡി സതീശൻ; ‘ഭക്ഷ്യക്കിറ്റ് സർക്കാരിൻ്റേത്’; ഉത്തരവാദിത്തം റവന്യൂ വകുപ്പിനെന്ന് വിമർശനം

 മുഖ്യമന്ത്രിക്കെതിരെ വിഡി സതീശൻ; ‘ഭക്ഷ്യക്കിറ്റ് സർക്കാരിൻ്റേത്’; ഉത്തരവാദിത്തം റവന്യൂ വകുപ്പിനെന്ന് വിമർശനം

കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പഴകിയ സാധനങ്ങൾ നൽകിയ സംഭവത്തിൽ ഉത്തരവാദിത്തം റവന്യൂ വകുപ്പിനാണെന്ന് പ്രതിപക്ഷ നേതാവ്. പഞ്ചായത്തിൻ്റെ ഭാഗത്തല്ല തെറ്റ്. പഞ്ചായത്തിന് സാധനങ്ങൾ നൽകിയത് റവന്യൂ വകുപ്പാണ്. ഒരു സാധനവും പഞ്ചായത്ത് വാങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു.

എഡിഎമ്മിൻ്റെ മരണത്തിൽ പി പി ദിവ്യക്ക് ജാമ്യം കിട്ടിയപ്പോൾ സ്വീകരിക്കാൻ പോയത് ഗോവിന്ദന്റെ ഭാര്യയാണ്. എന്തൊരു തട്ടിപ്പാണ് സി പി എം നടത്തുന്നത്. ആരുടെ ബിനാമിയാണ് പ്രശന്തൻ? സിപിഎം ഇരയ്ക്ക് ഒപ്പമല്ല, മറിച്ച് വേട്ടക്കാരനൊപ്പമാണ്. നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യം വ്യാജ രേഖ ചമച്ചത് എകെജി സെൻ്ററിൽ വെച്ചാണ്. പാർട്ടിയിൽ നിന്ന് തരം താഴ്ത്തിയ ആളെ സ്വീകരിക്കാൻ നേതാക്കൾ എന്തിനു പോയെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് ഉദ്യോഗസ്ഥർ തമ്മിൽ കൂട്ടയടിയാണ് നടക്കുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. എഐഎസുകാർക്കിടയിലും ആർഎസ്എസ് നുഴഞ്ഞുകയറി. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ തല്ലിൽ സർക്കാർ തീരുമാനം എടുക്കട്ടെ. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *