Cancel Preloader
Edit Template

രണ്ടു വയസ്സുകാരിയെ കാണാതായ സംഭവം; കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തും

 രണ്ടു വയസ്സുകാരിയെ കാണാതായ സംഭവം; കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തും

ചാക്കയിൽ നിന്ന് രണ്ട് വയസ്സുകാരിയെ കാണാചതായ സംഭവത്തിൽ ഡി എൻ എ പരിശോധന നടത്താൻ നീക്കം. കുട്ടിയുമായി ബന്ധപ്പെട്ട ഒരു വിവരവും രക്ഷിതാക്കൾ നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പോലീസ് നടപടി. നിലവിൽ ശിസുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ ഉള്ള കുട്ടിയുടെ ഡി എൻ എ ഫലം കൂടി പരിശോധിച്ച ശേഷമേ വിട്ടുനൽകൂ.അന്വേഷണത്തോട് മാതാപിതാക്കളും ബന്ധുക്കളും സഹകരിക്കുന്നില്ല. പോലീസ് ആവർത്തിച്ച് ചോദിച്ചിട്ടും കുട്ടിയെ‌ സംബന്ധിക്കുന്ന ഒരു രേഖകളും കുടുംബം ഹാജരാക്കിയിട്ടില്ല.

തുടക്കം മുതൽക്ക് മാതാപിതാക്കളുടെ ഇടപെടലിൽ പോലീസിന് സംശയങ്ങളുണ്ട്.ഈ സാഹചര്യത്തിലാണ് കുട്ടിയുടെ ഡി എൻ എ പരിശോധന നടത്താൻ തീരുമാനിച്ചത്. ഇതിനായി കുട്ടിയുടെയും മാതാപിതാക്കളുടെയും രക്ത സാമ്പിളുകൾ ശേഖരിച്ചു. ഏഴി ദിവസത്തിനുള്ളിൽ പരിശോധന ഫലം കിട്ടും.കുട്ടിയെ കാണാതായ ദിവസം മാതാപിതാക്കളും ബന്ധുക്കളും മദ്യ ലഹരിയിലായിരുന്നു . അന്ന് കുട്ടിക്ക് മദ്യം നൽകിയിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇത് ഉറപ്പിക്കുന്നതിനുള്ള പരിശോധനയും നടത്തുണ്ട്. നിലവിൽ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് കുട്ടി.

കുട്ടിയെ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിലടക്കം പ്രതിഷേം ഉയർത്തിയിരുന്നു. കുട്ടിയുമായി തിരികെ നാട്ടിലേക്ക് പോകണമെന്നും കേസിന്റെ തുട‌ർ നടപടികളിൽ താത്പര്യം ഇല്ലെന്നുമാണ് രക്ഷിതാക്കളുടെ നിലപാട്.

സി സി ടി വികൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇത് വരെ പരിശോധിച്ച ദൃശ്യങ്ങളിൽ കുട്ടി എങ്ങനെ കാടുമൂടിയ ഓടയിലേക്ക് എത്തിയെന്നത് വ്യക്തമായിട്ടില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *