കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കത്തിപ്പടര്‍ന്ന പി വി അന്‍വറിനെ നേരിടാനുള്ള വഴികള്‍ തേടി സി.പി.എം. പാര്‍ട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അന്‍വറുമായുള്ള ബന്ധം അവസാനിപ്പിക്കാനും ആരോപണങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കാനുമാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് സൂചന. അതേസമയം, എം.എല്‍.എ സ്ഥാനം രാജിവെക്കാതെ രണ്ടും കല്‍പിച്ചുള്ള പോരാട്ടത്തിനാണ് അന്‍വറിന്റെ നീക്കം.
അന്‍വറിനെതിരായ നടപടി സി.പി.എം ഗൗരവതരമായി ആലോചിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറുന്നു.അന്‍വറിന്റെ ഉദ്ദേശ്യം കൂടുതല്‍ വ്യക്തമാവുന്നുണ്ട്. കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമാണ്. അന്‍വറിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. എല്‍.ഡി.എഫിന്റെ ഭാഗമായ എം.എല്‍.എ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നലത്തെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ അന്‍വറിനെ പൂര്‍ണമായി തള്ളി കൊണ്ടായിരുന്നു സി.പി.എം നേതാക്കളുടെ പ്രതികരണങ്ങള്‍. പാര്‍ട്ടി ശത്രുക്കളുടെ കയ്യിലെ പാവയായി അന്‍വര്‍ മാറിയെന്ന് പി ജയരാജന്‍ പ്രതികരിച്ചു. വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിക്കയ്യായി അന്‍വര്‍ മാറിയെന്ന് എം വി ജയരാജന്‍ പറഞ്ഞു. ഉത്തരം താങ്ങുന്നുവെന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അന്‍വറെന്ന് മന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചു. അന്‍വര്‍ വലത് പക്ഷത്തിന്റെ കൈകോടാലിയാണെന്നും വലതു പക്ഷത്തിന്റെ കാലങ്ങളായുള്ള ജീര്‍ണ്ണിച്ച ജല്‍പ്പനങ്ങള്‍ അപ്പാടെ ശര്‍ദ്ദിക്കുകയാണെന്നുമായിരുന്നു ഡി.വൈ.എഫ്.ഐ പ്രതികരിച്ചത്.