Cancel Preloader
Edit Template

ഇന്ന് 12 ജില്ലകൾ പൊള്ളും,ചില ജില്ലകളിൽ വേനൽ മഴ സാധ്യത

 ഇന്ന് 12 ജില്ലകൾ പൊള്ളും,ചില ജില്ലകളിൽ വേനൽ മഴ സാധ്യത

കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ താപനില ഉയരും എന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും ഉയർന്ന ചൂട് കൊല്ലം പാലക്കാട് ജില്ലകളിൽ ആയിരിക്കുമെന്ന് ഐ എം ഡി. താപനില ഉയരാൻ സാധ്യതയുള്ള മറ്റു ജില്ലകൾ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഈ ജില്ലകളിലെല്ലാം യെല്ലോ അലർട്ട് ആണ്.

കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെ ഉയരും. അതായത് സാധാരണയെക്കാൾ 2 മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട്.

മധ്യ വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്. മധ്യ തെക്കൻ കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വേനൽ മഴ ലഭിക്കുന്നുണ്ട്.

ഉയർന്ന തിരമാല ജാഗ്രത

കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് 1.16 മീറ്റർ വരെ ഉയരത്തിൽ വേഗമേറിയ തിരകൾക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പ്. തമിഴ്നാട് തീരത്തും ശക്തമായ തിരമാല സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *