തീര്‍ഥാടനത്തിനെത്തിയ മൂന്ന് പേര് മുങ്ങിമരിച്ചു

മലയാറ്റൂരില്‍ തീര്‍ഥാടനത്തിനെത്തിയ മൂന്ന് പേര് മുങ്ങിമരിച്ചു. വൈപ്പിന്‍ സ്വദേശി സനോജ് (19) ഊട്ടി സ്വദേശികളായ മണി, റൊണാള്‍ഡ് എന്നിവരാണ് മുങ്ങിമരിച്ചത്. മലയാറ്റൂര്‍ ഇല്ലിത്തോട് പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സനോജ്. ഇന്ന് രാവിലെ സനോജ് മരിച്ചതിനു പിന്നാലെയാണ് മണിയും, റൊണാള്‍ഡും മുങ്ങിമരിച്ചതായി വിവരം ലഭിക്കുന്നത്.