Cancel Preloader
Edit Template

തിരുവനന്തപുരത്ത് വിഷം കഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

 തിരുവനന്തപുരത്ത് വിഷം കഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു കുടുംബം വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍. നെയ്യാറ്റിന്‍കരയിലെ തൊഴുക്കല്‍ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാല്‍ (52), ഭാര്യ സ്മിത (45), മകന്‍ അഭിലാല്‍ (22) എന്നിവരാണു മരിച്ചത്. കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് സൂചന.

ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ഞങ്ങള്‍ കുടുംബസമേതം ജീവനൊടുക്കാന്‍ പോവുകയാണെന്ന് മണിലാല്‍ ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ് സ്ഥലത്തെത്തുകയായിരുന്നു.

എന്തോ ദ്രാവകം കുപ്പിയില്‍നിന്ന് കുടിച്ചു കസേരയില്‍ ഇരിക്കുന്ന മണിലാലിനെയാണ് ആദ്യം കണ്ടത്. വീടിനകത്തു കയറി നോക്കിയപ്പോള്‍ സ്മിതയെയും അഭിലാലിനെയും അവശനിലയിലും കണ്ടെത്തി. ഉടന്‍ തന്നെ ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി പലരില്‍ നിന്നും 9 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ കടത്തിന് പലിശ നല്‍കാന്‍ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാന്‍ കഴിഞ്ഞിരുന്നില്ല. സാമ്പത്തികമായി തകര്‍ന്നതിനാല്‍ മരിക്കുന്നുവെന്നാണ് കുറിപ്പിലെഴിതിയിട്ടുളളത്.

Related post

Leave a Reply

Your email address will not be published. Required fields are marked *