Cancel Preloader
Edit Template

ജാമ്യത്തിലിറങ്ങി മുങ്ങിയ മൂന്ന് പ്രതികൾ അറസ്റ്റിൽ

 ജാമ്യത്തിലിറങ്ങി മുങ്ങിയ മൂന്ന് പ്രതികൾ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: വി​വി​ധ കേ​സു​ക​ളി​ൽ റി​മാ​ന്റി​ലാ​യ​ശേ​ഷം പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ മൂ​ന്ന് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ച​ക്കും​ക​ട​വ് ആ​ന​മാ​ട് സ്വ​ദേ​ശി ക​ച്ചേ​രി ഹൗ​സി​ൽ ഷ​ഫീ​ഖ് (42), മാ​റാ​ട് പൊ​റ്റാം​ക​ണ്ടി​പ​റ​മ്പ് ക​ട​വ​ത്ത് ഹൗ​സി​ൽ സു​രേ​ഷ് (40), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സു​കു ഭ​വ​നി​ൽ സു​ജി​ത്ത് (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഷ​ഫീ​ഖ് മോ​ഷ​ണ​കേ​സി​ലും സു​രേ​ഷും സു​ജി​ത്തും ആ​ളു​ക​ളെ ആ​ക്ര​മി​ച്ച​ത​ട​ക്ക​മു​ള്ള കേ​സു​ക​ളി​ലു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2023 ജ​നു​വ​രി അ​ഞ്ചി​ന് ​ജി​ല്ല കോ​ട​തി​ക്ക് സ​മീ​പം ദാ​വൂ​ദ് ഭാ​യ് ക​പാ​സി റോ​ഡി​ലെ എ​ൻ.​എം.​ഡി.​സി എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ വാ​തി​ൽ പൊ​ളി​ച്ച് ക​വ​ർ​ച്ച​ക്ക് ​ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഷ​ഫീ​ഖ്. ടൗ​ൺ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും ജാ​മ്യ​ത്തി​ലി​റ​ങ്ങി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. കു​റ്റി​ക്കാ​ട്ടൂ​രി​ൽ നി​ന്ന് ടൗ​ൺ എ​സ്.​ഐ ജെ​യി​ൻ, എ.​എ​സ്.​ഐ റി​നീ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ നി​ധീ​ഷ്, സി.​പി.​എം വി​പി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഷ​ഫീ​ഖി​നെ​തി​രെ ഫ​റോ​ക്ക് സ്റ്റേ​ഷ​നി​ൽ മോ​ഷ​ണ കേ​സു​ണ്ട്.

2021 ഒ​ക്ടോ​ബ​ർ 26ന് ​മാ​റാ​ട് പൊ​ട്ടം​ക​ണ്ടി​പ്പ​റ​മ്പി​ൽ​നി​ന്ന് ല​ക്ഷ്മി നി​ല​യ​ത്തി​ൽ ബി​ൻ​സി​യേ​യും ഭ​ർ​ത്താ​വ് വി​നീ​ഷി​നെ​യും അ​സ​ഭ്യം വി​ളി​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഇ​വ​രു​ടെ മ​ക​നെ ക​ല്ലെ​ടു​ത്തെ​റി​യു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ് സു​രേ​ഷ്. മാ​റാ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. അ​ര​ക്കി​ണ​ർ ഭാ​ഗ​ത്തു​നി​ന്ന് മാ​റാ​ട് ഇ​ൻ​സ്​​പെ​ക്ട​ർ ബെ​ന്നി ലാ​ലു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. സു​രേ​ഷി​നെ​തി​രെ മാ​റാ​ട്, ന​ല്ല​ളം പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​പി​ടി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

2023 ജൂ​ലൈ 17ന് ​കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ന​ട​പ്പാ​ത​യി​ൽ സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചി​രു​ന്ന റ​ഹീ​മി​നെ ക​ത്തി​കൊ​ണ്ട് കു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് സു​ജി​ത്ത്. ടൗ​ൺ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​യാ​ളെ പി​ടി​കൂ​ടി റി​മാ​ന്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ജാ​മ്യ​ത്തി​ലി​റ​ങ്ങി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ടം​കു​ളം ജൂ​ബി​ലി ഹാ​ളി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ടൗ​ൺ എ​സ്.​ഐ ജെ​യി​ൻ, എ.​എ​സ്.​ഐ റി​നീ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ നി​ധീ​ഷ്, സി.​പി.​എം വി​പി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മൂ​ന്ന് പ്ര​തി​ക​ളെ​യും റി​മാ​ന്റ് ​ചെ​യ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *