Cancel Preloader
Edit Template

ജഡ്ജിക്കെതിരെ ഭീഷണി; മൂന്ന് പേർ അറസ്റ്റിൽ

 ജഡ്ജിക്കെതിരെ ഭീഷണി; മൂന്ന് പേർ അറസ്റ്റിൽ

മാവേലിക്കര അഡീ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെ അധിക്ഷേപവും ഭീഷണിയും നടത്തിയ സംഭവത്തിൽ 3 പേർ പിടിയിൽ. ബിജെപി നേതാവ് രൺജിത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെയാണ് ഭീഷണി ഉയർത്തിയത്.ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അധിക്ഷേപവും ഭീഷണിയും.ഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്വാർട്ടേഴ്‌സിൽ ഉൾപ്പെടെ ജഡ്ജിക്ക് എസ് ഐ അടക്കം 5 പോലീസുകാരുടെ കാവലാണുള്ളത്.കോളിളക്കം സൃഷ്ടിച്ച കേസില്‍ വന്‍ കരുലോടെയാണ് പോലീസ് നീങ്ങുന്നത്.

രണ്‍ജിത് ശ്രീനിവാസിന്‍റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കും ഗൂഢാലോനയില്‍ ഉള്‍പ്പെട്ടവര്‍ക്കുമെതിരെ ആദ്യം അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കി പ്രതികള്‍ ഒരു കാരണവശാലും ജാമ്യത്തില്‍ പുറത്തിറങ്ങാതിരിക്കാനുള്ള നടപടി.15 പേരായിരുന്നു ഇവര്‍. ഇതിനായി അന്വേഷണം രണ്ടായി ഭാഗിച്ചു. ഇങ്ങനെയാണ് ആദ്യ ഘട്ട കുറ്റപത്രം നല്‍കുന്നതും ഇപ്പോള്‍ വധശിക്ഷയില്‍ വിചാരണ അവസാനിച്ചതും. ചരിത്രപരമായ ഈ വിധിയോടെ ഇനി കേസിന്‍റെ രണ്ടാം ഘട്ട കുറ്റപത്രത്തിലേക്ക് പോലീസ് കടക്കുകയാണ്. കേസില്‍ ഇനിയുള്ളത് 20 പ്രതികളാണ്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പാർപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനകുറ്റത്തിനും സാധ്യതയുണ്ടെന്ന് അന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

അതേസമയം, രണ്‍ജിത് ശ്രീനിവാസ് വധക്കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയെന്ന് പോലീസ് അറിയിച്ചു. ഇതോടെ പ്രതികളുടെ എണ്ണം 35 ആകും.

Related post

Leave a Reply

Your email address will not be published. Required fields are marked *