Cancel Preloader
Edit Template

‘ഇത് നിങ്ങളുടെ തീറ്റയാണ്, ഇതുവച്ച് കാശുണ്ടാക്കിക്കോളൂ’; മാധ്യമങ്ങളോട് കയര്‍ത്ത് സുരേഷ്‌ഗോപി

 ‘ഇത് നിങ്ങളുടെ തീറ്റയാണ്, ഇതുവച്ച് കാശുണ്ടാക്കിക്കോളൂ’; മാധ്യമങ്ങളോട് കയര്‍ത്ത് സുരേഷ്‌ഗോപി

തിരുവനന്തപുരം: മലയാള സിനിമയില്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. ഇത് നിങ്ങളുടെ തീറ്റയാണെന്നാണ് മനസിലാക്കുന്നത്. സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ് മാധ്യമങ്ങള്‍. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ കോടതിയാണോയെന്നും സുരേഷ് ഗോപി ചോദിച്ചു.

”മാധ്യമങ്ങള്‍ക്കുള്ള ഒരു തീറ്റയാണ് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍. നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങള്‍ തകിടം മറിക്കുകയാണ്. ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങള്‍. മാധ്യമങ്ങള്‍ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്.” സുരേഷ് ഗോപി പറഞ്ഞു. കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. വിഷയത്തില്‍ കോടതി ഉചിതമായ തീരുമാനം എടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഒരു സ്വകാര്യ സന്ദര്‍ശനം കഴിഞ്ഞാണ് വരുന്നതെന്നും, അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അമ്മ ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ ചോദിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ ഓഫിസിലെ കാര്യവും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വീട്ടിലെ കാര്യവും ചോദിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Related post

Leave a Reply

Your email address will not be published. Required fields are marked *