Cancel Preloader
Edit Template

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

 രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം പേട്ടയില്‍ നിന്ന് രണ്ടു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതിയായ ഹസന്‍ കുട്ടിയെ ആലുവയില്‍ എത്തിച്ച് പൊലിസ് തെളിവെടുത്തു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഉപയോഗിച്ച മുണ്ട് കണ്ടെത്തിയിരുന്നു. ഇയാള്‍ ജോലി ചെയ്ത ഹോട്ടലില്‍ നിന്നാണ് കണ്ടെത്തിയത്.

ഈ മുണ്ട് തലയിലൂടെയിട്ട് ഇയാള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നു നേരത്തെ പോലിസിന് ലഭിച്ചിരുന്നു. അഭിഭാഷകന് പണം നല്‍കാനാണ് ആലുവയില്‍ നിന്നു വര്‍ക്കലയിലേക്ക് ഹസന്‍ ട്രെയിന്‍ കയറിയതെന്നും ഉറങ്ങിപ്പോയത് കൊണ്ടാണ് പേട്ടയില്‍ ഇറങ്ങിയതെന്നുമാണ് ഹസന്‍ പോലിസിന് നല്‍കിയമൊഴി.

Related post

Leave a Reply

Your email address will not be published. Required fields are marked *