Cancel Preloader
Edit Template

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

 വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

പാലക്കാട്: മദ്യം കഴിച്ച് അവശരായി വിദ്യാര്‍ഥികള്‍ റോഡില്‍ കിടന്നു. റോഡില്‍ കിടന്ന വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചു. പാലക്കാട് വണ്ടാഴിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ സൂക്ഷിച്ചു വച്ചിരുന്ന മദ്യം എടുത്തു കൊണ്ടുവന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ ഏഴ് പേര്‍ ഒന്നിച്ച് കുടിക്കുകയായിരുന്നു. മദ്യം കഴിച്ച ശേഷം റോഡരികില്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു വിദ്യാര്‍ഥികള്‍.

ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളം തളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ടാണ് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ മംഗലം ഡാം പൊലിസാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രണ്ട് വിദ്യാര്‍ഥികളുടെ ബോധം തെളിഞ്ഞിരുന്നു.

ഒരു വിദ്യാര്‍ഥിക്ക് മൂന്ന് മണിക്കൂറിന് ശേഷമാണ് ബോധം വന്നത്. ആരുടെയും നില അപകടകരമല്ലെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്. വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ചാണ് ഏഴ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കഴിച്ചതെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.

മംഗലം ഡാം പൊലിസും ആലത്തൂര്‍ എക്‌സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി ഇവര്‍ക്ക് ബോധവത്കരണവും താക്കീതും നല്‍കി വിട്ടയക്കുകയും ചെയ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *