Cancel Preloader
Edit Template

കടയിൽ കയറി ജീവനക്കാരനെ കുത്തി കൊല്ലുന്ന നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

 കടയിൽ കയറി ജീവനക്കാരനെ കുത്തി കൊല്ലുന്ന നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

എറണാകുളം തോപ്പുംപടിയില്‍ കടയിൽ കയറി ജീവനക്കാരനെ കുത്തി കൊല്ലുന്ന നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. പ്രകോപനമൊന്നുമില്ലാതെ യുവാവിനെ കത്തികൊണ്ട് പലതവണ കുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇന്നലെ രാത്രി ഏഴേ മുക്കാലിനാണ് കടയിലെ ജീവനക്കാരനായ മൂലങ്കുഴിയിൽ ബിനോയ് സ്റ്റാൻലിയെ അയല്‍വാസിയായ അലൻ കുത്തികൊന്നത്.


മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ നേര്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടയില്‍ ആളില്ലാത്ത നേരം നോക്കിയെത്തിയാണ് പ്രതി അലൻ ബിനോയിയെ ആക്രമിച്ചത്. കടയിലെത്തിയ അലൻ ബിനോയിയുമായി സംസാരിക്കുന്നതും വാക്കു തര്‍ക്കമുണ്ടാവുന്നതും പിന്നാലെ കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തുന്നതും ദൃശ്യത്തില്‍ വൃക്തമാണ്.

പല തവണ കുത്തി മരണം ഉറപ്പാക്കി ഒന്നും സംഭവിക്കാത്ത മട്ടിലാണ് അലൻ തിരിച്ചുപോകുന്നത്. ബിനോയി നിലത്തുവീണശേഷവും പലതവണ അലൻ കത്തികൊണ്ട് കുത്തി. ഇതിനുശേഷം കത്തി അരയില്‍ തിരുകിയശേഷം അലൻ തിരിച്ചുപോവുകയായിരുന്നു.

മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംസാരത്തില്‍ അനുകൂലമായ മറുപടി ഉണ്ടായില്ലെങ്കില്‍ കൊല്ലണമെന്ന് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചാണ് അലൻ കത്തി കയ്യില്‍ കരുതി വന്നതെന്നും വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒ.എ.ആർ.എസ്.എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബിനോയ് സ്റ്റാൻലി.

ഡെയിലി വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ

Related post

Leave a Reply

Your email address will not be published. Required fields are marked *