ഗർഭിണിയെ കട്ടിലിൽ കെട്ടിയിട്ട് 9 പവൻ സ്വർണാഭരണം കവർന്നു
ചിറ്റഴിക്കുന്നില്‍ ഗര്‍ഭിണിയെ കട്ടിലില്‍ കെട്ടിയിട്ട് ഒന്‍പതു പവന് സ്വര്‍ണാഭരണം കവര്‍ന്നു. കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതിയുടെ മൊഴിയും രേഖപ്പെടുത്തി. മലപ്പുറത്തു നിന്നുള്ള ശ്വാനസേനയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി അന്വേഷണമാരംഭിച്ചു. രാവിലെ എട്ടരയ്ക്ക് വീട്ടുകാരെല്ലാവരുമുള്ള സമയത്താണ് മുഖം മറച്ചെത്തി മോഷണം നടത്തിയത്.
വട്ടംകുളം പഞ്ചായത്തിലെ ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ മരുമകള്‍ രേഷ്മയെ കട്ടിലില്‍ കെട്ടിയിട്ടശേഷം അലമാരയിലിരുന്ന ആഭരണമടങ്ങിയ ബാഗ് കവര്‍ന്നതായാണ് പരാതി.