Cancel Preloader
Edit Template

അമ്മയ്ക്ക് വീഴ്ച പറ്റി: നിലപാട് പറഞ്ഞതിന് തനിക്കും വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട് ;പൃഥ്വിരാജ്

 അമ്മയ്ക്ക് വീഴ്ച പറ്റി: നിലപാട് പറഞ്ഞതിന് തനിക്കും വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട് ;പൃഥ്വിരാജ്

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗൗരവമായ അന്വേഷണം ഉണ്ടാവണമെന്ന് പൃഥ്വിരാജ്. ആരോപണം തെളിഞ്ഞാൽ മാതൃകാപരമായ ശിക്ഷ നടപടി ഉണ്ടാവണമെന്നും പൃഥ്വിരാജ് പറഞ്ഞു. താര സംഘടനയ്ക്ക് വീഴ്ച സംഭവിച്ചു എന്നതിൽ സംശയമില്ല. താരസംഘടന അമ്മ ശക്തമായ നിലപാട് എടുക്കണം എന്നും അദ്ദേഹം പറഞ്ഞു. നിലപാട് പറഞ്ഞതിന് തനിക്കും വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമ മേഖലയിൽ വിലക്കും ബഹിഷ്കരണവും പാടില്ലെന്നും പൃഥ്വിരാജ്. ഞാൻ ഇതിൽ ഇല്ല എന്ന് പറയുന്നതിൽ തീരുന്നില്ല ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. പവർ ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ ആവില്ല പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാവണം. ആരോപണ വിധേയർ മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്നും പൃഥ്വിരാജ് പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *