അമ്മയെയും മക്കളെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട് വടകരയ്ക്ക് സമീപം തിരുവള്ളൂരിൽ യുവതിയെയും രണ്ടു മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കുന്നിയിൽ മഠത്തിൽ അഖില (32) മക്കളായ കശ്യപ് (6), വൈഭവ് (6 മാസം) എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളെ ശരീരത്തിൽ കെട്ടിവച്ചശേഷം അഖില കിണറ്റിൽ ചാടുകയായിരുന്നു എന്നാണ് നിഗമനം.
ഫയർഫോഴ്സ് സ്ഥലത്തെത്തി മൂന്നു പേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.അഖിലയെ ഭർത്താവ് ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മൂവരെയും കിണറിനുള്ളിൽ നിന്നും കണ്ടെത്തിയത്.