ഓടിക്കൊണ്ടിരിക്കുന്ന ബസിലെ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി
കൊച്ചി: കളമശ്ശേരിയില്‍ സ്വകാര്യ ബസില്‍ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച സര്‍വീസ് നടത്തുന്നതിനിടയില്‍ കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിലാണ് സംഭവം.
മാസ്‌ക് ധരിച്ചെത്തിയ പ്രതി ബസില്‍ കയറി കണ്ടക്ടറെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഇതിന് ശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു.