Cancel Preloader
Edit Template

ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം; മരണ സംഖ്യ 75 ആയി

 ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം; മരണ സംഖ്യ 75 ആയി

ബ്രസീലിലെ തെക്കൻ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൽ മരണ സംഖ്യ 75ആയി ഉയർന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തെ തുടർന്ന് 103 പേരെ കാണാതായതായും റിപ്പോർട്ട്‌. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ബ്രസീലിലെ ജനജീവിതം താറുമാറായി. ഇപ്പോൾ ഉണ്ടായ വെള്ളപ്പൊക്കം ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം ആണെന്നാണ് റിപ്പോർട്ട്. 88,000-ത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റി പാർപ്പിച്ചതായി സംസ്ഥാന ഡിഫൻസ് അധികൃതർ. ഏകദേശം 16,000 പേർ സ്കൂളുകളിലും ജിംനേഷ്യങ്ങളിലും മറ്റ് താൽക്കാലിക ഷെൽട്ടറുകളിലും അഭയം പ്രാപിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കത്തെ തുടർന്ന് സംസ്ഥാനത്തുടനീളം മണ്ണിടിച്ചിലുകൾ ഉണ്ടായി. വിവിധ ഇടങ്ങളിൽ റോഡുകൾ ഒലിച്ചുപോയിട്ടുണ്ട്. പാലങ്ങൾ തകർന്നു പോയി. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായതായി. ജലകമ്പനിയായ കോർസൻ്റെ കണക്കുകൾ പ്രകാരം, എട്ട് ലക്ഷത്തിലധികം ആളുകൾക്ക് ജലവിതരണം നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഞായറാഴ്ച റിയോ ഗ്രാൻഡെ ഡോ സുൾ ബ്രസീലിയൻ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ സന്ദർശിച്ചു. പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ, ധനമന്ത്രി ഫെർണാണ്ടോ ഹദ്ദാദ്, പരിസ്ഥിതി മന്ത്രി മറീന സിൽവ തുടങ്ങിയവർക്കൊപ്പമായിരുന്നു സന്ദർശനം നടത്തിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *