ലഹരി കേസിൽ അറസ്റ്റിലായ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ചു

ലഹരിക്കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ചു.ഇടുക്കി സ്വദേശി ഷോജോ ജോണാണ് പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസിലെ ലോക്കപ്പില്‍ തൂങ്ങിയത്. രണ്ട് കിലോ ഹഷീഷ് ഓയില്‍ കൈവശം വച്ചതിന് കഴിഞ്ഞ ദിവസമായിരുന്നു പിടിയിലായത്.നീല ബാഗ് തിരക്കി വീട്ടിലേക്ക് എക്സൈസ് വന്നതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഷോജോയുടെ ഭാര്യ ജ്യോതി. ഷോജോയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു.
കാടാങ്കോട്ടെ വാടക വീട്ടില്‍ നിന്നാണ് ഷാജോണിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഇന്ന് പുലർച്ചയോടെയാണ് ഇയാൾ തൂങ്ങിയത്. ഷോജോ അബദ്ധം കാണിച്ചെന്ന് പറഞ്ഞ് രാവിലെ ഏഴ് മണിയോടെ ഉദ്യോഗസ്ഥര്‍ വിളിക്കുകയായിരുന്നുവെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്.നീല ബാഗ് എവിടെ എന്ന് ചോദിച്ചാണ് വീട്ടിൽ പോലീസ് അന്വേഷണം നടത്തിയതെന്നും ആ ബാഗ് പോലീസുകാർ തന്നെ കൊണ്ടുവെച്ചതാണോയെന്ന സംശയം ഉണ്ടെന്നും ഭാര്യ പറഞ്ഞു.
അതേസമയം പുലര്‍ച്ചെ ലോക്കപ്പിനുള്ളില്‍ ഷോജോ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ആരോപണം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. . ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായോ എന്നതുള്‍പ്പെടെ വിശദമായ അന്വേഷണം ആരംഭിച്ചതായി പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറും അറിയിച്ചു.