കോഴിക്കോട്: മലാപറമ്പിൽനിന്ന് 102.88 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കൊടുവള്ളി പന്നിക്കോട്ടൂർ മൈലാങ്കകര സഫ്താർ ആഷ്മി (31), ബാലുശ്ശേരി മങ്ങാട് അത്തിക്കോട് റഫീഖ് (35) എന്നിവരാണ് പിടിയിലായത്. സിറ്റി നാർകോട്ടിക് അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്കോഡും ടൗൺ അസി. കമീഷണർ അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. നഗരത്തിൽ പല ഭാഗങ്ങളിലും മയക്കുമരുന്ന് ഉപയോഗവും വിൽപനയും വ്യാപകമായതിനാൽ പൊലീസ് ഒരു മാസമായി രഹസ്യനിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് […]Read More