Cancel Preloader
Edit Template

Tags :youth dies

Kerala

തൃശൂരില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

തൃശൂര്‍: വടക്കാഞ്ചേരിയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വിരുപ്പാക്ക സ്വദേശിയായ ഷെഫീഖാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടക്കുന്നത്. പന്നിക്ക് വച്ചിരുന്ന കെണിയില്‍ നിന്ന് ഷോക്കേറ്റതാവാമെന്ന് സംശയിക്കുന്നുണ്ട്. വടക്കാഞ്ചേരി പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.Read More

Health Kerala

അമീബിക് മസ്തിഷ്‌ക ജ്വരം: കാസര്‍കോട് യുവാവ് മരിച്ചു

കാസര്‍കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ ഉക്രംപാടി സ്വദേശി എം. മണികണ്ഠനാണ് (38) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുംബൈയിലായിരുന്നു മണികണ്ഠന്‍ ജോലി ചെയ്തിരുന്നത്. ഇവിടെ നിന്ന് പനിയെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. കാസര്‍കോട് ഗവ. ജനറല്‍ ആശുപ്രതിയിലാണ് ആദ്യം ചികിത്സ തേടിയത്. അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്. പിതാവ്: പി. കുമാരന്‍ നായര്‍. മാതാവ്: മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ: നിമിഷ. […]Read More