കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഒളവണ്ണ പള്ളിക്കുന്ന് എ.ടി ഹൗസിൽ മുഹ്സിനെയണ് (21) ടൗൺ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തത്. ബൈക്കിലെത്തിയ പ്രതി മിഠായിത്തെരുവിൽനിന്ന് അതിജീവിതയെ കടത്തിക്കൊണ്ടുപോയി കടലുണ്ടിയിലെ വാക്കടവ് ബീച്ചിൽവെച്ച് ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.Read More
Tags :Youth arrested
കോഴിക്കോട് : സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘത്തെ പിടികൂടി. ചെറുവണ്ണൂർ മധുര ബസാറിൽ ക്ലബ്ബായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 50.450 ഗ്രാം നിരോധിത മയക്കുമരുന്നായ MDMA യുമായി ഉബൈദ് (28) ട/o അബ്ദുൽ റഹീം, അർഷാദ് എ.വിഎന്നിവരെയാണ് പിടികൂടിയത്.നല്ലളം പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ പ്രദീപ്, മനോജ് കുമാർ, സിപിഒ രജിൻ ,ഹോം ഗാർഡ് ശിവാനന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. നല്ലളം പോലീസ് Cr […]Read More
ബാലുശ്ശേരി: മാരക ലഹരിമരുന്നായ എം.ഡി.എം.എ കൈവശം വെച്ചതിന് നന്മണ്ട സ്വദേശിയായ യുവാവിനെ ബാലുശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.വി. ബേബിയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. നടുവണ്ണൂരിൽ വാടകമുറി കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തിയ നന്മണ്ട കയ്യാൽ മീത്തൽ അനൂപിനെയാണ് (41) അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 9.057 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിട്ടുണ്ട്. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പല സ്ഥലങ്ങളിലായി വാടക മുറിയെടുത്ത് വിൽപന നടത്തുകയാണ് ഇയാളുടെ പതിവുരീതിയെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ […]Read More
കോഴിക്കോട്: മോഷ്ടിച്ച സ്കൂട്ടറുമായി പ്രതി അറസ്റ്റിൽ. ചേളന്നൂർ കുമാരസ്വമി സ്വദേശി ഡാനിസണിനെയാണ് (40) ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. നഗരത്തിൽനിന്ന് മോഷണംപോയ സ്കൂട്ടർ വെള്ളിയാഴ്ച കക്കോടി ഭാഗത്തുനിന്ന് ഓടിച്ചുവരുന്നതായി പൊലീസ് കാമറയിൽ കണ്ടതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൺട്രോൾ റൂം വാഹനത്തിലെ ഡ്യൂട്ടിക്കാരായ എസ്.ഐ ആറോൺ റോണി, എ.എസ്.ഐ ബൈജു, സി.പി.ഒ ഇമ്പിച്ചിക്കോയ എന്നിവർ സ്കൂട്ടർ പിന്തുടർന്ന് തടമ്പാട്ട് താഴത്തുനിന്നാണ് പിടികൂടിയത്. തുടർന്ന് ടൗൺ പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. പ്രതിയെ റിമാന്റ് ചെയ്തു.Read More