നാദാപുരം: കൂട്ടുകാരുമൊത്ത് ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന വിദ്യാർഥിയെ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ചു. എടച്ചേരി തലായി മുസ്ല്യാരവിട താഴക്കുനി ഇബ്രാഹിമിന്റെ മകൻ മിസ്ഹബ് (13) എന്ന വിദ്യാർഥിക്ക് നേരെയാണ് അക്രമമുണ്ടായത്. ശനിയാഴ്ച വൈകീട്ട് തലായി കണ്ണുക്കുറ്റി പാറ ഗ്രൗണ്ടിൽ കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കുമ്പോൾ പുനത്തിൽ ശമിൽരാജിന്റെ നേതൃത്വത്തിൽ നാലംഗസംഘം കുട്ടിയെ ക്രൂരമായി മർദിച്ച് അവശനാക്കിയെന്നാണ് പരാതി. മർദനത്തിൽ മുഖത്തും നെഞ്ചിനും പരിക്കേറ്റ കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് വടകരയിലും ചികിത്സക്ക് വിധേയനാക്കി. ഗ്രൗണ്ടിൽ കളിക്കാൻ പാടില്ലെന്ന് പറഞ്ഞായിരുന്നു അക്രമമെന്ന് കുട്ടിയോടൊപ്പമുണ്ടായിരുന്നവർ […]Read More
Tags :youth
വയനാട് സുൽത്താൻ ബത്തേരിയിൽ പൊലിസിന്റെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി യുവാവിൽ നിന്ന് പിടികൂടിയത് മാരക ലഹരി മരുന്നുകൾ. കൃഷ്ണഗിരി കട്ടി പറമ്പിൽ വീട്ടിൽ ഇമ്മാനുവൽ സിംസൺ രഞ്ജിത്ത്(22) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം ആണ് ഇയാൾ പോലീസിന്റെ വലയിൽ കുടുങ്ങിയത്. വാഹന പരിശോധനയിലായിരുന്നു പൊലിസ്. അതിനിടയിലാണ് ഇയാൾ ബത്തേരി ഭാഗത്തേക്ക് ഫോറസ്റ്റ് റോഡിലൂടെ നടന്നു വന്നത്. പൊലിസിനെ കണ്ടപ്പോൾ പരിഭ്രമിച്ച് തിരിഞ്ഞ് നടന്നു. തുടർന്ന് പൊലിസ് പുറകേ പോയി പരിശോധിച്ചപ്പോഴാണ് […]Read More