തിരുവനന്തപുരത്ത് വഞ്ചിയൂർ ചിറക്കുളം കോളനിയിൽ ഗുണ്ടാ ആക്രമണം പതിവ് കാഴ്ചയാകുന്നു. ഇന്നലെ യുവാവിനെ ആക്രമിച്ചു. ആക്രമണത്തിന് പിന്നാലെ ഇവർ പോലീസ് പിടിയിലായി. മാരകായുധങ്ങളുമായാണ് പിടിയിലായത്. കഴിഞ്ഞദിവസത്തെ ആക്രമത്തിൽ ചിറക്കുളം സ്വദേശി സുധിനാണ് പരിക്കേറ്റത്. കണ്ണിനു താഴെ കുത്തേറ്റ ഇദ്ദേഹം നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ നടന്ന ആക്രമണത്തിന് പ്രതികാരം ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. സ്ഥലത്തെ ലഹരി സംഘമാണ് ഇവരെന്നാണ് സുധിന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ കാഞ്ഞിരംപാറ ചാമവിള വീട്ടിൽ അരുൺ, പെരുനെല്ലി പുതുവൽ പുത്തൻവീട്ടിൽ ആനന്ദ്, […]Read More