തൃശൂർ: പുതുവർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ കസ്റ്റഡിയിലായി. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെ എന്നാണ് പോലീസ് സ്ഥിരീകരണം. 14 കാരനെ ഇതിനു മുൻപ് സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു. പുതുവർഷ രാത്രിയിൽ കൊല്ലപ്പെട്ടത് തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് . സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്. […]Read More