കൊല്ലത്ത് മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. അഞ്ചൽ സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുമ്പ് കമ്പി കൊണ്ടുള്ള തോട്ടിയാണ് മാങ്ങ പറിക്കാനായി ഉപയോഗിച്ചത്. ഇതിനിടെ തോട്ടി വൈദ്യുതിലൈനിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ മനോജിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.Read More
Tags :young man died
ഇന്‍സ്റ്റഗ്രാം റീല്‍ എടുക്കാനായി 100 അടി ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയ 18 കാരന്‍ മുങ്ങിമരിച്ചു. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് ദാരുണമായ സംഭവം. തിങ്കളാഴ്ച വൈകുന്നേരമാണ് തൗസിഫ് എന്ന പയ്യന്‍ 100 അടിയോളം ഉയരത്തില്‍ നിന്ന് ക്വാറി തടാകത്തിലേക്ക് ചാടിയത്. വെള്ളത്തില്‍ ചാടിയ യുവാവ് ഉടനെ തന്നെ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സുഹൃത്തുക്കള്‍ നാട്ടുകാരെയും പൊലിസിനെയും വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ യുവാവിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ […]Read More
സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈൽ പനി ബാധിച്ചത്. വൃക്ക മാറ്റി വയ്ക്കൽ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിജയകുമാർ കോഴിക്കോട് തങ്ങിയിരുന്നത്. ഇതിനിടെ വെസ്റ്റ്നൈൽ പനി ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രോഗം കുറഞ്ഞതിനെ തുടർന്ന് സ്വദേശത്തെത്തി. എങ്കിലും വീണ്ടും സ്ഥിതി ഗുരുതരമായി. മരണ കാരണം […]Read More
പെരിന്തല്‍മണ്ണയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടയില്‍ പരുക്കേറ്റ യുവാവ് മരിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മലപ്പുറം കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീനാണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ മലപ്പുറം പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ വച്ച് പരാക്രമം കാണിച്ച നിസാമുദ്ധീന്‍ നാട്ടുകാരനായ സൈതലവിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ കത്തി ഉപയോഗിച്ച് നാട്ടുകാര്‍ക്ക് നേരെയും ആക്രമണം നടത്തി. കീഴ്‌പ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തിനിടയിലാണ് നിസാമുദ്ധീന് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്ക് ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.Read More