ഭോപ്പാൽ: വിവാഹത്തിനു നിർബന്ധിച്ചു കൊണ്ടിരുന്ന കൂടെത്താമസിച്ചിരുന്ന സ്ത്രീയെ കൊല ചെയ്ത് 8 മാസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവാവ്. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. കഴുത്തിലൂടെ വരിഞ്ഞ് കൈ കൂട്ടിക്കെട്ടിയ നിലയിലുളള അഴുകിയ ശരീരം വെള്ളിയാഴ്ച്ച പൊലീസ് കണ്ടെടുക്കുകയായിരുന്നു. പ്രതി സഞ്ജയ് പാട്ടിദാർ മറ്റൊരു സ്ത്രീയുമായി നേരത്തെ വിവാഹിതനാണ്. പിങ്കി പ്രജാപതി എന്നു പേരുള്ള മുപ്പത് വയസുകാരിയാണ് മരിച്ചത്. മൃതശരീരം കണ്ടെടുക്കുന്ന സമയത്ത് സ്ത്രീയുടെ ശരീരത്തിൽ സാരിയും മറ്റ് ആഭരണങ്ങളും ധരിച്ചിരുന്നു. 2023 ജൂണിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. […]Read More