കൊച്ചി: നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരങ്ങൾ നേടാൻ യുവതലമുറയെ പ്രാപ്തമാക്കണമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെൻ്ററിൽ നടന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം. സാങ്കേതിത രംഗത്തുണ്ടാകുന്ന അമ്പരിപ്പിക്കുന്ന മാറ്റം സൃഷ്ടിക്കുന്നത് ഒട്ടനവധി പുതിയ തൊഴിലവസരങ്ങളാണ്. ആഗോളതലത്തിൽ സൃഷ്ടിക്കപ്പെടുന്ന ഈ അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നത് ഇന്ത്യയിൽ കേരളത്തിനാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിർമ്മിത […]Read More